കോഴിക്കോട് കുറ്റ്യാടിക്കടുത്ത് എംഡിഎംഎയുമായി കായക്കൊടി സ്വദേശി ഉൾപ്പെടെ മൂന്ന് യുവാക്കൾ പിടിയിൽ

കോഴിക്കോട് കുറ്റ്യാടിക്കടുത്ത് എംഡിഎംഎയുമായി കായക്കൊടി സ്വദേശി ഉൾപ്പെടെ മൂന്ന് യുവാക്കൾ പിടിയിൽ
Apr 5, 2025 10:29 AM | By Athira V

തൊട്ടിൽപ്പാലം ( കോഴിക്കോട് ) : ( www.truevisionnews.comകോഴിക്കോട് കുറ്റ്യാടിക്കടുത്ത് എംഡിഎംഎയുമായി കായക്കൊടി സ്വദേശി ഉൾപ്പെടെ മൂന്ന് യുവാക്കൾ പിടിയിൽ. മുപ്പത് മില്ലിഗ്രാം എംഡിഎംഎയുമായാണ് യുവാക്കളെ തൊട്ടിൽപ്പാലം പോലീസ് അറസ്റ്റ് ചെയ്തത്.

കായക്കൊടി ആക്കൽ പട്ട്യാൻ്റെ വീട്ടിൽ മുഹമ്മദ് ആഷിഖ് (26), ദേവർകോവിൽ വെന്നപ്പാലിച്ചിക്കണ്ടി അൽത്താഫ് (25), കുണ്ടുതോട് കമ്മനക്കുന്നുമ്മൽ അർഷിദ് (26) എന്നിവരെയാണ് തൊട്ടിൽപ്പാലം എസ്ഐ പി.സി. റോയിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്‌തത്.

കായക്കൊടി കരിമ്പാലക്കണ്ടിയിൽ ലഹരിയുമായി ഇവർ എത്തിയെന്ന രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാത്രി പോലീസ് നടത്തിയ തിരച്ചിലിലാണ് മൂവരും പിടിയിലാവുന്നത്.

ഇവരുടെ വീടുകളിൽ പിന്നീട് പോലീസ് പരിശോധന നടത്തിയെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെത്താനായില്ല. കേസെടുത്ത ശേഷം മൂവരെയും പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

#Three #youth #Kayakodi #arrested #MDMA #near #Kuttiyati #Kozhikode

Next TV

Related Stories
കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പിലെ വനിത ജീവനക്കാരെയും മാനേജരെയും മർദ്ദിച്ചതായി പരാതി

Apr 5, 2025 08:37 PM

കുപ്പിയിൽ പെട്രോൾ നൽകിയില്ല; പമ്പിലെ വനിത ജീവനക്കാരെയും മാനേജരെയും മർദ്ദിച്ചതായി പരാതി

ഇന്ന് ഉച്ചക്ക് 12.30ഓടെയാണ് സംഭവം. നമ്പർ കാറിലെത്തിയ മൂന്നംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓഫീസിലിരുന്ന മാനേജരെ വലിച്ചിഴച്ച് പെട്രോൾ അടിക്കുന്ന...

Read More >>
കാർ നിയന്ത്രണം വിട്ട് മീൻ കടയിലേക്ക് ഇടിച്ചു കയറി അപകടം; കച്ചവടക്കാരന് ദാരുണാന്ത്യം

Apr 5, 2025 08:00 PM

കാർ നിയന്ത്രണം വിട്ട് മീൻ കടയിലേക്ക് ഇടിച്ചു കയറി അപകടം; കച്ചവടക്കാരന് ദാരുണാന്ത്യം

സജീവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിൽ...

Read More >>
വീട്ടിൽനിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതി; മോഷണത്തിന് പിന്നിൽ ഭർത്താവ്

Apr 5, 2025 07:55 PM

വീട്ടിൽനിന്ന് 15 പവൻ സ്വർണം നഷ്ടപ്പെട്ടെന്ന് യുവതി; മോഷണത്തിന് പിന്നിൽ ഭർത്താവ്

ഇരുവരും അകന്നു കഴിയുകയായിരുന്നെങ്കിലും ഷെഫീഖ് ഇടയ്ക്ക്...

Read More >>
ആദിവാസി യുവതി വനത്തിൽ മരിച്ച നിലയിൽ, ആൺസുഹൃത്ത് കസ്റ്റഡിയിൽ

Apr 5, 2025 07:48 PM

ആദിവാസി യുവതി വനത്തിൽ മരിച്ച നിലയിൽ, ആൺസുഹൃത്ത് കസ്റ്റഡിയിൽ

ഇവർക്കൊപ്പം ഉണ്ടായിരുന്നു എന്ന് സംശയിക്കുന്ന ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിൽ...

Read More >>
കോഴിക്കോട് ചാത്തമം​ഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Apr 5, 2025 07:39 PM

കോഴിക്കോട് ചാത്തമം​ഗലത്ത് ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീടിന് പുറത്തു നിൽക്കുമ്പോൾ ഇടിമിന്നലിൽ പരിക്കേൽക്കുകയായിരുന്നു. ഉടൻതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
Top Stories