പാലക്കാട്: (truevisionnews.com) കാത്തിരുന്ന സമ്മർ ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് കഴിഞ്ഞു. SG 513715 എന്ന നമ്പറിനാണ് ഒന്നാം സമ്മാനമായ 10 കോടി. പാലക്കാട് മേട്ടുപ്പാളയം സ്ട്രീറ്റിലെ കിംഗ് സ്റ്റാര്‍ എന്ന ഏജന്‍സിയില്‍ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. എസ് സുരേഷ് ആണ് ഏജന്റ്.

'പത്ത് ദിവസം മുന്‍പാണ് ടിക്കറ്റ് വിറ്റ് പോയിരിക്കുന്നത്. ധനലക്ഷ്മി ലോട്ടറീസ് എന്ന സബ് ഏജന്‍സിയാണ് ഇവിടെ നിന്നും ടിക്കറ്റ് വാങ്ങിയിരിക്കുന്നത്. പാലക്കാട് തന്നെയാണ് സബ് ഏജന്‍സി.
ഇവിടെ നിന്നും എല്ലായിടത്തും ടിക്കറ്റുകള്‍ പോകും. ഭാഗ്യം ആര്‍ക്കൊപ്പമെന്ന് പറയാന്‍ പറ്റില്ലല്ലോ', എന്നാണ് ഏജന്‍റ് പറഞ്ഞത്. രണ്ടാം സമ്മാനമായ 50 ലക്ഷം രൂപയുടെ ടിക്കറ്റും പാലക്കാട് ആണ് വിറ്റുപോയിരിക്കുന്നത്. എന്‍ ആറുചാമി എന്നയാളാണ് ടിക്കറ്റ് വിറ്റിരിക്കുന്നത്.
#Summer #Bumper #Lucky #Draw #over
