Featured

ഭൂമി തട്ടിപ്പ് കേസ്; എളമരം കരീമിന് അറസ്റ്റ് വാറണ്ട്

Kerala |
Apr 2, 2025 02:17 PM

(truevisionnews.com) ഭൂമി തട്ടിപ്പ് കേസിൽ സി പി ഐ എം നേതാവും മുൻ വ്യവസായമന്ത്രിയുമായ എളമരം കരീമിന് അറസ്റ്റ് വാറണ്ട്. മുക്കം കാരശ്ശേരിയിലെ മുക്കം ക്രഷർ ആൻറ് ഗ്രാനൈറ്റുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ ഹാജരാവാത്തതിനെ തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

താമരശ്ശേരി കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. നാല് തവണ എളമരം കരീമിനോട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ക്രഷര്‍ നടത്താനെന്ന പേരില്‍ എളമരം കരീമിൻറെ ബന്ധുവായ നൗഷാദ് തട്ടിപ്പ് നടത്തിയെന്നും നൗഷാദിൻറെ പേരിലേക്ക് ഭൂമി എഴുതി നൽകുന്നതിന് എളമരം കരീം ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നുമാണ് പരാതി.



#Land #fraud #case #Arrest #warrant #issued #ElamaramKareem

Next TV

Top Stories