തിരുവനന്തപുരം : (truevisionnews.com) തിരുവനന്തപുരം കഴക്കൂട്ടം കാരോട് ബൈപ്പാസിൽ വീണ്ടും വാഹനാപകടം. അമിതവേഗതയിൽ 18-കാരൻ ഓടിച്ച ബൈക്കിടിച്ച് 24-കാരന് ദാരുണാന്ത്യം. തമിഴ്നാട് സ്വദേശി ജോൺസണാണ് മരിച്ചത്. ഗോകുലം ഗ്രാൻഡ് ട്രിവാൻഡ്രത്തെ ജീവനക്കാരനാണ് മരിച്ച ജോൺസൺ.

ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കിടക്കുകയായിരുന്ന ജോൺസനെ അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് അപകട ശേഷം 300 മീറ്ററോളം നീങ്ങി. കരമന സ്വദേശി ഷേക്ക് (18) ഓടിച്ച സൂപ്പർ ബൈക്കാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ 18-കാരനും ഒപ്പം ഉണ്ടായിരുന്നയാൾക്കും പരിക്കേറ്റിട്ടുണ്ട്.ഇവർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഷേയ്ക്കിന് ലൈസൻസ് ഇല്ലെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
#year #old #man #speeding #bike #hit #death #young #man #crossing #road
