'മേഘയുടെ മരണത്തില്‍ സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാൻ കുടുംബം

'മേഘയുടെ മരണത്തില്‍ സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണം'; മുഖ്യമന്ത്രിയെ കാണാൻ കുടുംബം
Mar 31, 2025 09:15 AM | By VIPIN P V

തിരുവനന്തപുരം: (www.truevisionnews.com) ഐ ബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ മുഖ്യമന്ത്രിയെ കാണാനൊരുങ്ങി കുടുംബം. ഏപ്രിൽ ആറിന് ശേഷം മുഖ്യമന്ത്രിയെ കാണാനാണ് കുടുംബത്തിന്റെ തീരുമാനം.

മേഘയുടെ മരണത്തിൽ മലപ്പുറം സ്വദേശിയായ ഐ ബി ഉദ്യോഗസ്ഥൻ സുകാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ചോദ്യം ചെയ്താൽ മാത്രമായിരിക്കും മകളുടെ മരണകാരണം വ്യക്തമാകൂ എന്നും കുടുംബം പറഞ്ഞു.

എന്നാൽ സുകാന്തിനെ അന്വേഷണ സംഘത്തിന് ഇതുവരെ പിടികൂടാനായിട്ടില്ല. തിരുവനന്തപുരം പേട്ട പൊലീസാണ് കേസ് അന്വേഷിക്കുന്നത്. റെയിൽവേ ട്രാക്കിന് സമീപമുള്ള സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തണമെന്നും മേഘയുടെ പിതാവ് ആവശ്യപ്പെട്ടിരുന്നു.

മേഘ ഒറ്റയ്ക്കാണ് റെയിൽവേ ട്രാക്കിൽ ഉണ്ടായിരുന്നതെന്ന് ലോക്കോ പൈലറ്റ് മൊഴി നൽകിയിരുന്നു.

ജോലിസ്ഥലത്ത് നിന്നും ഇറങ്ങി റെയിൽവേ ട്രാക്കിലേക്ക് മേഘ എത്തുന്നത് വരെയുള്ള സ്ഥലങ്ങളിലെ സിസിടിവി ദൃശ്യം ശേഖരിച്ചാൽ കൂടെ ആരെങ്കിലും ഉണ്ടായിരുന്നോ എന്ന് വ്യക്തമാകുമെന്ന് കുടുംബം പറയുന്നു.

മേഘയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ സുകാന്തിൻ്റേതായിരുന്നുവെന്ന് പിതാവ് മധുസൂദനൻ വ്യക്തമാക്കിയിരുന്നു. അതേസമയം മകളുടെ മരണം സംബന്ധിച്ച് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പിതാവ് മധുസൂദനൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് നിവേദനം നൽകിയിട്ടുണ്ട്.

#Sukant #taken #custody #questioned #Meghadeath #Family #meet #ChiefMinister

Next TV

Related Stories
ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പൊലീസ്

Apr 1, 2025 10:36 PM

ടിടിസി വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ആത്മഹത്യയെന്ന് പൊലീസ്

എട്ടുമണിയായിട്ടും പുറത്തേക്ക് കാണാത്തതിനെ തുടർന്ന് നോക്കിയപ്പോഴായിരുന്നു തൂങ്ങിയ നിലയിൽ...

Read More >>
 റോഡരികിൽ നിന്ന് ലഹരി ഉപയോഗം ചോദ്യം ചെയ്തു; പെരുന്നാൾ ദിനത്തിൽ മാരകായുധങ്ങളുമായി അക്രമം,3 പേർ പിടിയിൽ

Apr 1, 2025 10:25 PM

റോഡരികിൽ നിന്ന് ലഹരി ഉപയോഗം ചോദ്യം ചെയ്തു; പെരുന്നാൾ ദിനത്തിൽ മാരകായുധങ്ങളുമായി അക്രമം,3 പേർ പിടിയിൽ

നഞ്ചക്കും ഇരുമ്പുവടിയും കൊണ്ട് ഹാരിസിനെ ആക്രമിക്കുകയും, ഒന്നാം പ്രതിയായ മുഹമ്മദ് റാഷിഖ്, ഹാരിസിനെ ചാവി കൊണ്ട് കുത്തി മാരകമായി...

Read More >>
കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് നാടൻ ബോംബ് കണ്ടെത്തി

Apr 1, 2025 10:24 PM

കരുനാഗപ്പള്ളി ജിം സന്തോഷ് കൊലപാതകം; പ്രതികൾ ഒളിച്ചിരുന്ന സ്ഥലത്ത് നിന്ന് നാടൻ ബോംബ് കണ്ടെത്തി

നേരത്തെ മുഖ്യപ്രതി അലുവ അതുലിന്റെ വീട്ടിൽ നിന്ന് എയർ പിസ്റ്റൾ പിടിച്ചെടുത്തിരുന്നു. റെയ്ഡിനിടെ മഴുവും വെട്ടുകത്തിയും കണ്ടെത്തിയിരുന്നു....

Read More >>
കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആശ്വാസം; നാല് വര്‍ഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം

Apr 1, 2025 10:05 PM

കെഎസ്ആര്‍ടിസി ജീവനക്കാർക്ക് ആശ്വാസം; നാല് വര്‍ഷത്തിന് ശേഷം ഒന്നാം തീയതി ശമ്പളം

മാര്‍ച്ച് മാസത്തെ ശമ്പളമാണ് ഒറ്റത്തവണയായി ഏപ്രില്‍ ഒന്നിന് വിതരണം ചെയ്തത്....

Read More >>
Top Stories