തിരുവനന്തപുരം : ( www.truevisionnews.com ) തിരുവനന്തപുരത്ത് യുവതികൾക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ പ്രതി പിടിയിൽ. ഒറ്റശേഖരമംഗലം സ്വദേശി വിനോദ് (35) ആണ് അറസ്റ്റിലായത്.

മാഞ്ഞാലിക്കുളത്തെ ലേഡീസ് ഹോസ്റ്റലിന് മുന്നിൽ നഗ്നതാപ്രദർശനം നടത്തുന്നതിനിടെയാണ് പ്രതി തമ്പാനൂർ പൊലീസിന്റെ പിടിയിലായത്. ഹോസ്റ്റലിനു മുന്നിൽ പ്രതി സ്ഥിരം നഗ്നതാ പ്രദർശനം നടത്തിയിരുന്നു. പൊലീസ് എത്തുമ്പോഴേക്കും പ്രതി ബൈക്കിൽ രക്ഷപ്പെടും. തമ്പാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
#display #nudity #front #womenshostel #accused #arrested
