(www.truevisionnews.com) മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്ത് തുടര്‍ച്ചയായി ബലാത്സംഗം ചെയ്ത കേസില്‍ പ്രശസ്ത ജ്യോതിഷിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫഗ്വാര ഫ്രണ്ട്സ് കോളനിയിലെ അഭിഷേക് റാവലിനെതിരെയാണ് ബലാത്സംഗം, ബ്ലാക്ക്മെയില്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

ജ്യോത്സ്യന്റെ ഭാര്യയുടെ അടുത്ത സുഹൃത്താണ് താനെന്നും കുടുംബയോഗങ്ങളില്‍ അയാളെ പലപ്പോഴും കാണാറുണ്ടെന്നും ഇരയായ യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ വെളിപ്പെടുത്തി. പ്രതി ശബ്ദം മാറ്റുന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് മറ്റൊരാളെന്ന വ്യാജേന തന്നോട് സംസാരിക്കുകയും ചാറ്റ് ചെയ്യുകയും ചെയ്തിരുന്നതായി ഇവര്‍ പറഞ്ഞു.
ഈ തന്ത്രം ഉപയോഗിച്ച്, ഷോപ്പിങ്ങിന് എന്ന വ്യാജേന അയാളുടെ കടയിലേക്ക് വിളിച്ചുവരുത്തുകയും മയക്കുമരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ലൈംഗികാതിക്രമത്തിന്റെ അശ്ലീല വീഡിയോയും പ്രതി പകര്‍ത്തിയതായും പൊലീസ് പറയുന്നു.
ഇര മയക്കത്തില്‍നിന്ന് ഉണര്‍ന്നപ്പോള്‍, തനിക്ക് വഴങ്ങുന്ന ദൃശ്യങ്ങള്‍ കൈയില്‍ ഉണ്ടെന്ന് കാട്ടി തുടര്‍ച്ചയായി ഭീഷണിപ്പെടുത്തി. പിന്നീട് ബ്ലാക്ക്മെയില്‍ ചെയ്തും മക്കളെ ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പല സ്ഥലങ്ങളില്‍ വച്ച് നിരവധിതവണ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു.
ഹോളി ദിനത്തില്‍ പോലും താന്‍ ശക്തമായി വിസമ്മതിച്ചിട്ടും പ്രതി തന്നെ വീണ്ടും ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. ഒടുവില്‍ വഴങ്ങാതിരുന്നപ്പോള്‍ അശ്ലീല വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചു.
ഇതോടെയാണ് പരാതി നല്‍കാന്‍ തയ്യാറായതെന്നും യുവതി പറഞ്ഞു. ജ്യോതിഷത്തിന്റെ മറവില്‍ റാവല്‍ നിരവധി യുവതികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കുകയും ചെയ്തു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
#Astrologer #arrested #calling #married #woman #changing #voice #using #phoneapp #raping
