പാലക്കാട് : ( www.truevisionnews.com) പാലക്കാട് പട്ടാമ്പിയിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാമ്പി ഞാങ്ങാട്ടിരിയിലെ വാടക വീട്ടിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

വല്ലപ്പുഴ കണ്ടേങ്കാട്ടിൽ ബഷീറാണ് (42) മരിച്ചത്. പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമായിരിക്കും മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.
#Body #youngman #found #inside #rented #house #Police #say #it #mystery
