ചോദ്യപേപ്പറില്‍ വീണ്ടും പിഴവ്; പ്ലസ്ടു സയൻസ്, കൊമേഴ്സ് പരീക്ഷകളില്‍ ഒരേ ചോദ്യം ആവര്‍ത്തിച്ചു

ചോദ്യപേപ്പറില്‍ വീണ്ടും പിഴവ്; പ്ലസ്ടു സയൻസ്, കൊമേഴ്സ് പരീക്ഷകളില്‍ ഒരേ ചോദ്യം ആവര്‍ത്തിച്ചു
Mar 26, 2025 09:36 AM | By Jain Rosviya

തിരുവനന്തപുരം: പ്ലസ്ടു ചോദ്യപേപ്പറിലെ പിഴവുകൾ അവസാനിക്കുന്നില്ല.പ്ലസ്ടു സയൻസ് , കൊമേഴ്സ് പരീക്ഷകൾക്കാണ് ഒരേ ചോദ്യം ആവർത്തിച്ചത്.ഇരു വിഷയത്തിലും കണക്ക് പരീക്ഷയിലാണ് 6 മാർക്കിന്റെ ഒരേ ചോദ്യം വന്നത്. വാക്കോ സംഖ്യകളോ പോലും മാറാതെ ചോദ്യം ആവർത്തിക്കുകയായിരുന്നു.

നേരത്തെ ഹയർ സെക്കൻഡറി ചോദ്യപേപ്പറുകളില്‍ നിരവധി അക്ഷരത്തെറ്റുകള്‍ കടന്നുകൂടിയത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.പ്ലസ് ടു മലയാളം പരീക്ഷയുടെ ചോദ്യപേപ്പറുകൾ വലിയ ചർച്ചയായിരുന്നു. 15ലധികം തെറ്റുകൾ വന്ന ചോദ്യപേപ്പറുകൾക്കെതിരെ നാനാദിക്കിൽ നിന്നും വിമർശനം ഉയർന്നു.

തൊട്ടു പിന്നാലെ നടന്ന മറ്റു പരീക്ഷകളിലെ ചോദ്യപേപ്പറുകളും അക്ഷരത്തെറ്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.പ്ലസ് വൺ ബയോളജി, കെമിസ്ട്രി ചോദ്യപേപ്പറുകളിലും പ്ലസ് ടു എക്കണോമിക്സ് ചോദ്യപേപ്പറുകളിലും വ്യാപകമായ അക്ഷരത്തെറ്റുകൾ കണ്ടെത്തിയിരുന്നു.

പ്ലസ് വൺ ബോട്ടണി, സുവോളജി പരീക്ഷയുടെ ചോദ്യപേപ്പറുകളിൽ ഇരുപതോളം തെറ്റുകളുണ്ട്. ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു.

അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും തെറ്റി അടിച്ചിരിക്കുന്നു.

കെമിസ്ട്രിയിലും സമാനമാണ് സ്ഥിതി. വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത അറു ക്ലാസുകൾ എന്നിങ്ങനെയൊക്കെയുള്ള വാക്കുകൾ രസതന്ത്രം ചോദ്യപേപ്പറിൽ വന്നുപെട്ടിരിക്കുന്നു.

രണ്ടാം വർഷ ഹയർസെക്കൻഡറി എക്കണോമിക്സ് പരീക്ഷയിൽ ഉപഭോക്താവിന്‍റെ വരുമാനം കുറയുന്നു എന്നതിന് പകരം വരുമാനം കരയുന്നു എന്നാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

തുടര്‍ന്ന് അക്ഷരത്തെറ്റിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു . പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് അന്വേഷണ ചുമതല. ചോദ്യപേപ്പർ നിർമാണത്തിലെ ഏത് ഘട്ടത്തിലാണ് അശ്രദ്ധ ഉണ്ടായതെന്ന് പരിശോധിക്കണം. അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം.

#Another #mistake #question #paper #Same #question #repeated #PlusTwo #Science #Commerce #exams

Next TV

Related Stories
നെന്മേനിയിൽ അമ്മയേയും മകനേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Mar 29, 2025 01:31 PM

നെന്മേനിയിൽ അമ്മയേയും മകനേയും മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി

അഗ്നിശമന സേന എത്തി തെരച്ചിൽ നടത്തുന്നതിനിടെയാണ് സനോജിന്റെ മൃതദേഹം...

Read More >>
കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തപാല്‍ ജീവനക്കാരന് ഗുരുതര പരിക്ക്

Mar 29, 2025 01:28 PM

കെഎസ്ആര്‍ടിസി ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അപകടം; തപാല്‍ ജീവനക്കാരന് ഗുരുതര പരിക്ക്

അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ അല്‍പ്പനേരം ഗതാഗതം തടസപ്പെട്ടു. കട്ടപ്പന പൊലീസ് നടപടി...

Read More >>
10ാം ക്ലാ​സ് പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യു​വാ​ക്കൾ അറസ്റ്റിൽ

Mar 29, 2025 01:24 PM

10ാം ക്ലാ​സ് പ​രീ​ക്ഷ അ​വ​സാ​നി​ക്കു​ന്ന ദി​വ​സം സ്കൂൾ കുട്ടികൾക്ക് മദ്യം വാങ്ങി നൽകിയ യു​വാ​ക്കൾ അറസ്റ്റിൽ

ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം കൊ​ടു​ങ്ങ​ല്ലൂ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്....

Read More >>
തീവണ്ടിയിൽനിന്ന് പാളത്തിലേക്ക് വീണ് യാത്രക്കാരൻ, രാത്രിമുഴുവൻ തിരഞ്ഞ് പോലീസ്; ഒടുവിൽ കണ്ടെത്തിയത് വഴിയാത്രക്കാരി

Mar 29, 2025 01:09 PM

തീവണ്ടിയിൽനിന്ന് പാളത്തിലേക്ക് വീണ് യാത്രക്കാരൻ, രാത്രിമുഴുവൻ തിരഞ്ഞ് പോലീസ്; ഒടുവിൽ കണ്ടെത്തിയത് വഴിയാത്രക്കാരി

ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ തുടരുന്ന വിനീത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത് എന്നാണ് പോലീസ്...

Read More >>
'സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചത്, വേണ്ട നടപടി സ്വീകരിക്കാൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്’ - ഗോകുലം ഗോപാലൻ

Mar 29, 2025 01:02 PM

'സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചത്, വേണ്ട നടപടി സ്വീകരിക്കാൻ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്’ - ഗോകുലം ഗോപാലൻ

ഒരു പ്രത്യേക രാഷ്ട്രീയ കക്ഷികളുമായും നമുക്ക് ബന്ധമില്ല. രാഷ്ട്രീയം എന്നാൽ സേവനം എന്നാണ് ഞാൻ...

Read More >>
Top Stories

Entertainment News