മലപ്പുറം പെരിന്തൽമണ്ണ സ്കൂളിൽ സംഘർഷത്തെ തുടർന്ന് കുട്ടികൾക്ക് കുത്തേറ്റ സംഭവം; രണ്ട് വിദ്യാർത്ഥികൾ പിടിയിൽ

മലപ്പുറം പെരിന്തൽമണ്ണ സ്കൂളിൽ സംഘർഷത്തെ തുടർന്ന് കുട്ടികൾക്ക് കുത്തേറ്റ സംഭവം; രണ്ട് വിദ്യാർത്ഥികൾ പിടിയിൽ
Mar 21, 2025 04:18 PM | By VIPIN P V

മലപ്പുറം: (www.truevisionnews.com) മലപ്പുറം പെരിന്തൽമണ്ണ താഴെക്കോട് പി ടി എം ഹയർ സെക്കൻഡറി സ്കൂളിലുണ്ടായ വിദ്യാർത്ഥി സംഘർഷത്തിൽ രണ്ട് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാർത്ഥികളെ രക്ഷിതാക്കൾക്കൊപ്പം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. പത്താം ക്ലാസ് വിദ്യാർത്ഥികൾക്കിടയിലാണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു.

പരിക്കേറ്റ വിദ്യാർത്ഥികളെ മഞ്ചേരി മെഡിക്കൽ കോളേജിലും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. സ്കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

ഇതിൽ നടപടി നേരിട്ട വിദ്യാർത്ഥി ഇന്ന് പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട വിദ്യാർത്ഥിയാണ് മൂന്ന് പേരെ കുത്തി പരിക്കേൽപ്പിച്ചത്.

#Children #stabbed #following #clash #Perinthalmanna #School #Malappuram #Two #students #arrested

Next TV

Related Stories
കൊല്ലത്ത് വീടിനുള്ളിൽ 70-കാരന്റെ മൃതദേഹം അഴുകിയ നിലയിൽ; മൂന്നു ദിവസത്തോളം പഴക്കമെന്ന് നി​ഗമനം

Mar 28, 2025 05:33 PM

കൊല്ലത്ത് വീടിനുള്ളിൽ 70-കാരന്റെ മൃതദേഹം അഴുകിയ നിലയിൽ; മൂന്നു ദിവസത്തോളം പഴക്കമെന്ന് നി​ഗമനം

മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കമുണ്ട്. ഏറെ നാളായി ഒറ്റയ്ക്ക് താമസിച്ചു വരികയായിരുന്നു...

Read More >>
അവധിയില്ല; 29,30,31 ദിവസങ്ങളിൽ നിർബന്ധമായും ഓഫീസിൽ എത്തണം - കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ

Mar 28, 2025 05:13 PM

അവധിയില്ല; 29,30,31 ദിവസങ്ങളിൽ നിർബന്ധമായും ഓഫീസിൽ എത്തണം - കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ

ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനമായതിനാൽ ബാക്കിയുള്ള ജോലികൾ തീർക്കാനെന്നാണ് നൽകുന്ന വിശദീകരണം....

Read More >>
ചന്തയിൽ നിന്ന് മീന്‍ വാങ്ങി നടന്നുപോയ യുവതിയെ പട്ടാപ്പകല്‍ പിക്കപ്പ് വാനില്‍ കയറ്റി ബലാത്സംഗ ശ്രമം; പ്രതി പിടിയിൽ

Mar 28, 2025 05:06 PM

ചന്തയിൽ നിന്ന് മീന്‍ വാങ്ങി നടന്നുപോയ യുവതിയെ പട്ടാപ്പകല്‍ പിക്കപ്പ് വാനില്‍ കയറ്റി ബലാത്സംഗ ശ്രമം; പ്രതി പിടിയിൽ

സമീപത്തെ കടകളിലെ സിസിടിവി ക്യാമറകൾ പരിശോധിച്ച്, ശാസ്താംകോട്ട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ശ്രീകുമാറന്‍റെ മുഖം വ്യക്തമായത്. പ്രതിയെ കോടതിയില്‍...

Read More >>
കൂട്ടുകാരുമായി കുളിക്കാനിറങ്ങി; മണിമലയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

Mar 28, 2025 05:00 PM

കൂട്ടുകാരുമായി കുളിക്കാനിറങ്ങി; മണിമലയാറ്റിൽ പ്ലസ് ടു വിദ്യാർത്ഥി മുങ്ങി മരിച്ചു

പോസ്റ്റ്‌മോര്‍ട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക്...

Read More >>
കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

Mar 28, 2025 04:40 PM

കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ വീട്ടില്‍ കയറി കൊലപ്പെടുത്തിയ സംഭവം; ഒരാൾ അറസ്റ്റിൽ

കറന്റ് ഓഫ്‌ ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകർത്ത ശേഷമാണ് ഗുണ്ടാസംഘം...

Read More >>
തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം; 'സർക്കാർ പുലർത്തുന്നത് ഖേദകരമായ നിലപാട്', സമരം കടുപ്പിക്കാൻ ആശമാർ

Mar 28, 2025 04:30 PM

തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം; 'സർക്കാർ പുലർത്തുന്നത് ഖേദകരമായ നിലപാട്', സമരം കടുപ്പിക്കാൻ ആശമാർ

ഇതുവരെ ഒരു പൊതുമുതലും തങ്ങള്‍ നശിപ്പിച്ചിട്ടില്ല. എത്രയും വേഗം ഈ സമരം സര്‍ക്കാര്‍...

Read More >>
Top Stories