(truevisionnews.com) റേഷൻ വാങ്ങുന്നവർക്ക് സെസ് ഏർപ്പെടുത്താൻ ആലോചന. മുൻഗണനേതര വിഭാഗമായ നീല, വെള്ള കാർഡ് ഉടമകൾക്ക് മാസം ഒരു രൂപ സെസ് ഏർപ്പെടുത്താനാണ് ശിപാർശ. റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ആലോചിക്കുന്നത്.

റേഷൻ വ്യാപാരി ക്ഷേമനിധിയിലേക്ക് ഇപ്പോൾ ഒരു കോടി 90 ലക്ഷം രൂപ കുടിശ്ശിയുണ്ട്. ഇതുകൂടാതെ ഈ വർഷത്തെയ്ക്കുള്ള പണം കൂടി കണ്ടെത്താനാണ് സെസ് ഏർപ്പെടുത്താൻ ശിപാർശ ചെയ്യുന്നത്. ശിപാർശയിൽ തീരുമാനം എടുത്തിട്ടില്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചു.
ഉദ്യോഗസ്ഥ സമിതി ശിപാർശ മാത്രമാണെന്നും, ചർച്ചകൾക്ക് ശേഷമെ ഭക്ഷ്യവകുപ്പ് തീരുമാനം എടുക്കുകയുള്ളൂ. തുടർന്ന് മന്ത്രിസഭയുടെ അംഗീകാരം നേടണം. എന്നാൽ മാത്രമെ സെസ് ഏർപ്പെടുത്താൻ കഴിയൂ. നീല , വെള്ള കാർഡ് ഉടമകൾക്ക് അരി വില ഉയർത്താനും ശിപാർശ ഉണ്ടായിരുന്നു.
#Plans #impose #cess #ration #buyers.
