സ്വകാര്യബസ്സിനെ മറികടക്കുന്നതിനിടെ അപകടം; എതിർവശത്ത് കൂടെ വന്ന ട്രാവലർ സ്കൂട്ടറിലിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം

സ്വകാര്യബസ്സിനെ മറികടക്കുന്നതിനിടെ അപകടം; എതിർവശത്ത് കൂടെ വന്ന ട്രാവലർ സ്കൂട്ടറിലിടിച്ച്‌ യുവതിക്ക് ദാരുണാന്ത്യം
Mar 6, 2025 09:06 AM | By VIPIN P V

കൊച്ചി: (www.truevisionnews.com) ആലുവ-മൂന്നാർ റോഡിൽ കോളനിപ്പടിക്ക് സമീപം ട്രാവലർ സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യാത്രികയായ യുവതി മരിച്ചു. വരാപ്പുഴ ഒളനാട് സ്വദേശിനി സുനിത വില്യം (42) ആണ് മരിച്ചത്.

സ്കൂട്ടർ ഓടിച്ചിരുന്ന ഒളനാട് സ്വദേശി പിഎസ് ലൈജു (41)വിനെ ഗുരുതരമായ പരിക്കുകളോടെ ‌ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ ഭാഗത്തേക്ക് പോയ സ്വകാര്യ ബസിനെ സ്കൂട്ടർ മറികടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്നും വന്ന ട്രാവലർ ഇടിക്കുകയായിരുന്നു.

സംഭവസ്ഥലത്തുവെച്ചുതന്നെ സുനിത വില്യം മരിച്ചു. പരിക്കേറ്റ ലൈജുവിനെ ആശുപത്രിയിലേക്ക് മാറ്റി.

മൃതദേ​ഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

#Accident #overtaking #privatebus #Woman #dies #hit #raveler #scooter #opposite #direction

Next TV

Related Stories
മധ്യവയസ്കയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

Mar 6, 2025 02:05 PM

മധ്യവയസ്കയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവ് മരിച്ചിരുന്നു. രണ്ട് മക്കളുണ്ട്. ഇരുവരും വിവാഹിതരാണ്....

Read More >>
ചോദ്യപേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

Mar 6, 2025 01:38 PM

ചോദ്യപേപ്പർ ചോർച്ച കേസ്; എം എസ് സൊല്യൂഷൻസ് സിഇഒ മുഹമ്മദ് ഷുഹൈബ് കീഴടങ്ങി

ഇയാൾ ചോദ്യപേപ്പർ ചോർത്തി എം.എസ്. സൊല്യൂഷൻസിലെ അധ്യാപകനായ ഫഹദിന്...

Read More >>
അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ അന്വേഷണ സംഘം, നാളെ തെളിവെടുപ്പ്

Mar 6, 2025 01:24 PM

അഫാനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ അന്വേഷണ സംഘം, നാളെ തെളിവെടുപ്പ്

പ്രാഥമിക പരിശോധന മാത്രമാണ് നടത്തിയത്. ഗൂഗിൾ ഹിസ്റ്ററി ഡിലീറ്റ് ചെയ്ത...

Read More >>
കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളിക്ക് പരിക്ക്

Mar 6, 2025 01:21 PM

കാട്ടാനയുടെ ആക്രമണം; തോട്ടം തൊഴിലാളിക്ക് പരിക്ക്

നെല്ലിയാമ്പതി കാരപ്പാറയിൽ വെച്ചായിരുന്നു...

Read More >>
നഗ്നചിത്രം കാണിച്ച് ഭീഷണി, നഴ്‌സിങ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

Mar 6, 2025 12:50 PM

നഗ്നചിത്രം കാണിച്ച് ഭീഷണി, നഴ്‌സിങ് വിദ്യാര്‍ഥിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

ബെംഗളുരുവില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിയെ അവിടെവെച്ചും കേരളത്തിലെത്തിച്ചും ഇയാള്‍ പീഡിപ്പിച്ചു എന്നാണ് പരാതി....

Read More >>
Top Stories