#autorickshaw | യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോവാം; ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി

#autorickshaw |  യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോവാം; ഓട്ടോറിക്ഷാ സ്റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി
Dec 31, 2024 03:38 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  കോര്‍പ്പറേഷന്‍, നഗരസഭാ പ്രദേശങ്ങളില്‍ നിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷാ സ്‌റ്റേറ്റ് പെര്‍മിറ്റിന് വ്യവസ്ഥയായി.

സംസ്ഥാനത്ത് എവിടേക്കും പോകാം. എന്നാല്‍ നഗരപ്രദേശങ്ങളില്‍ യാത്രക്കാരെ ഇറക്കിയാല്‍ കാലിയായി മടങ്ങണം.

അഞ്ചുവര്‍ഷത്തേക്ക് 1500 രൂപയാണ് സംസ്ഥാന പെര്‍മിറ്റ് ഫീസ്. നിലവില്‍ ജില്ലാ പെര്‍മിറ്റിന് 300 രൂപയാണ്.

സിഐടിയു കണ്ണൂര്‍ മാടായി യൂണിറ്റ് നല്‍കിയ അപേക്ഷയില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചേര്‍ത്ത സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗമാണ് ഓട്ടോറിക്ഷകള്‍ക്ക് സംസ്ഥാന പെര്‍മിറ്റ് നല്‍കാന്‍ തീരുമാനിച്ചത്. ഇതിനെ ഒരുവിഭാഗം എതിര്‍ത്തതിനെത്തുടര്‍ന്ന് പെര്‍മിറ്റ് വ്യവസ്ഥ കര്‍ശനമാക്കുകയും ഫീസ് ഉയര്‍ത്തുകയുമായിരുന്നു.

നിലവിലെ ജില്ലാ പെര്‍മിറ്റില്‍ അതിര്‍ത്തി ജില്ലകളിലേക്ക് 20 കിലോമീറ്റര്‍ കടക്കാന്‍ അനുമതിയുണ്ടായിരുന്നു. സംസ്ഥാനം മുഴുവന്‍ യാത്ര ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും മണിക്കൂറില്‍ 50 കിലോമീറ്റര്‍ എന്ന വേഗപരിധി ഉയര്‍ത്തിയിട്ടില്ല.

#Can #go #anywhere #state #with #passengers #Autorickshaw #subject #state #permit

Next TV

Related Stories
#kkrama | 'സി.പി.എം നേതാക്കൾ കൊലവാൾ താഴെ വെക്കാൻ എത്ര ശിക്ഷ ലഭിക്കണം' -കെ.കെ.രമ എം.എൽ.എ

Jan 3, 2025 01:17 PM

#kkrama | 'സി.പി.എം നേതാക്കൾ കൊലവാൾ താഴെ വെക്കാൻ എത്ര ശിക്ഷ ലഭിക്കണം' -കെ.കെ.രമ എം.എൽ.എ

സി.ബി.ഐ കോടതി വിധി സി.പി.എമ്മിന്റെ മസ്തിഷ്‌കത്തിന് ഏറ്റ അടിയാണെന്ന് കെ.കെ. രമ വിധി കുറ്റക്കാരെ വിധിച്ച ദിവസം...

Read More >>
#periyamurdercase | 'അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞതാണ്, വധശിക്ഷയാണ് പ്രതീക്ഷിച്ചത്' ; വിധിയെ സ്വാഗതം ചെയ്ത് കൃപേഷിന്റെ പിതാവ്

Jan 3, 2025 01:03 PM

#periyamurdercase | 'അഞ്ച് വര്‍ഷം തടവുശിക്ഷ എന്നത് കുറഞ്ഞതാണ്, വധശിക്ഷയാണ് പ്രതീക്ഷിച്ചത്' ; വിധിയെ സ്വാഗതം ചെയ്ത് കൃപേഷിന്റെ പിതാവ്

അതാണ് പ്രതീക്ഷിച്ചിരുന്നത്. എങ്കിലും ഇരട്ട ജീവപര്യന്തം ലഭിച്ചതില്‍ ആശ്വാസമുണ്ടെന്ന് അദ്ദേഹം...

Read More >>
#periyadoublemurder | പെരിയ കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്; സ്മൃതി മണ്ഡപത്തിൽ വൈകാരിക രംഗങ്ങൾ

Jan 3, 2025 01:03 PM

#periyadoublemurder | പെരിയ കേസ്; വധശിക്ഷയാണ് പ്രതീക്ഷിച്ചത്; സ്മൃതി മണ്ഡപത്തിൽ വൈകാരിക രംഗങ്ങൾ

സ്മൃതി മണ്ഡപത്തിൽ മുദ്രാവാക്യം വിളിച്ചാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിധിയെ സ്വാഗതം ചെയ്തത്...

Read More >>
#periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

Jan 3, 2025 12:33 PM

#periyadoublemurder | പെരിയ ഇരട്ടക്കൊല കേസ്; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവ്

മറ്റ് നാല് പ്രതികള്‍ക്ക് 5 വർഷം തടവും 1000 രൂപ പിഴയുമാണ് വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി...

Read More >>
Top Stories