#fire | ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു, വൻ അപകടം ഒഴിവായി

#fire | ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു, വൻ അപകടം ഒഴിവായി
Dec 27, 2024 07:17 PM | By Susmitha Surendran

തിരുവനന്തപുരം:  (truevisionnews.com)  ബൈപ്പാസ് റോഡിൽ ദമ്പതിമാർ സഞ്ചരിച്ചിരുന്ന കാറിന് തീ പിടിച്ചു. തീയും പുകയും ഉയരുന്നത് കണ്ട് കാർ യാത്രികർ വാഹനം നിർത്തി പുറത്ത് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.

തിരുവനന്തപുരം വെള്ളായണി ക്രൈസ്റ്റി വിഹാറിൽ മാർട്ടിൻ, രാജേശ്വരി എന്നിവർ ചാക്കയിൽ നിന്ന് കോവളം ഭാഗത്തേക്ക് സഞ്ചരിച്ചിരുന്ന കാറാണ് കത്തിയത്.

വ്യാഴാഴ്ച രാത്രി കുമരിച്ചന്ത സിഗ്നലിനടുത്ത് പുതുക്കാട് റോഡിലാണ് സംഭവം. തീപിടിത്തത്തിൽ വാഗണർ കാറിൻ്റെ മുൻഭാഗം കത്തി നശിച്ചു.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിൽ ചിലർ സമീപത്തെ പെട്രോൾ പമ്പിൽ നിന്ന് ഫയർ എക്സ്റ്റിംഗ്യൂഷർ എടുത്ത് തീ കെടുത്താൻ ശ്രമിച്ചെങ്കിലും തീ ആളിപ്പടരുകയായിരുന്നു.

വിഴിഞ്ഞത്തുനിന്ന് അസി. സ്റ്റേഷൻ ഓഫീസർ ഏങ്കൽസിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളായ സന്തോഷ് കുമാർ, രാജേഷ്, ബിജു, സനൽകുമാർ, സദാശിവൻ, ജോസ് എന്നിവരെത്തി തീയണച്ചു.

കാറിന്റെ ബാറ്ററിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീ പിടിത്തത്തിന് കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. സംഭവത്തെ തുടർന്ന് ഈഞ്ചയ്ക്കൽ പരുത്തിക്കുഴി തിരുവല്ലം ബൈപ്പാസ് റോഡിൽ കനത്ത ഗതാഗത കുരുക്ക് ഉണ്ടായി.

#car #couple #traveling #caught #fire #bypass #road.

Next TV

Related Stories
#periyadoublemurder | പെരിയ വിധി; 'സിപിഐഎമ്മിന്റെ മസ്തിഷ്കത്തിനേറ്റ അടിയാണിത്,  സിപിഐഎം നേരിട്ട് നടത്തിയ കൊലപാതകം'

Dec 28, 2024 12:15 PM

#periyadoublemurder | പെരിയ വിധി; 'സിപിഐഎമ്മിന്റെ മസ്തിഷ്കത്തിനേറ്റ അടിയാണിത്, സിപിഐഎം നേരിട്ട് നടത്തിയ കൊലപാതകം'

വിധിയിൽ സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്ന് പറഞ്ഞ് സിപിഐഎം ഇനിയും ന്യായീകരണം നടത്തുമെന്നും കെ കെ രമ...

Read More >>
#Attack | പത്തനംതിട്ടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിൻ്റെ വീടിന് നേരെ ആക്രമണം; അയൽവാസികൾ അറസ്റ്റിൽ

Dec 28, 2024 12:14 PM

#Attack | പത്തനംതിട്ടയിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റിൻ്റെ വീടിന് നേരെ ആക്രമണം; അയൽവാസികൾ അറസ്റ്റിൽ

കോടതിയിൽ നിന്ന് താൽക്കാലിക അനുകൂല ഉത്തരവ് വാങ്ങിയതാണ് വീടാക്രമണത്തിന് കാരണമായതെന്ന് അനിൽ...

Read More >>
#periyadoublemurder | 'നീതി കിട്ടി, ആഗ്രഹിച്ച വിധിയാണ്, കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു' - പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബം

Dec 28, 2024 12:09 PM

#periyadoublemurder | 'നീതി കിട്ടി, ആഗ്രഹിച്ച വിധിയാണ്, കേസ് അട്ടിമറിക്കാന്‍ പല സമയത്തും ശ്രമിച്ചു' - പൊട്ടിക്കരഞ്ഞുകൊണ്ട് കുടുംബം

എല്ലാ കുറ്റവാളികളും ശിക്ഷിക്കപ്പെടണം. കോടതിയില്‍ വിശ്വസിക്കുന്നു', ശരത് ലാലിന്റെ അമ്മ...

Read More >>
#periyadoublemurder | 'പാർട്ടി തിരക്കഥ എഴുതി പാർട്ടി സംവിധാനം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു', സി പി എമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ കോൺഗ്രസ് നേതാക്കൾ

Dec 28, 2024 11:52 AM

#periyadoublemurder | 'പാർട്ടി തിരക്കഥ എഴുതി പാർട്ടി സംവിധാനം ചെയ്ത് നടത്തിയ കൊലപാതകമാണെന്ന് തെളിഞ്ഞു', സി പി എമ്മിനും സംസ്ഥാന സർക്കാരിനുമെതിരെ കോൺഗ്രസ് നേതാക്കൾ

കുടുംബത്തിന് ന്യായമായി ലഭിക്കേണ്ട വിധി അട്ടിമറിക്കാൻ സർക്കാർ ശ്രമിച്ചതിനെ അതിജീവിച്ചാണ് ഈ വിധിയിൽ എത്തിയതെന്ന് ഷാഫി പറമ്പിൽ...

Read More >>
#ArifMohammadKhan | ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല; തീരുമാനം ഭിന്നത കണക്കിലെടുത്ത്

Dec 28, 2024 11:17 AM

#ArifMohammadKhan | ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പ് നൽകില്ല; തീരുമാനം ഭിന്നത കണക്കിലെടുത്ത്

സംഭവ ബഹുലമായ 5 വര്‍ഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളം...

Read More >>
Top Stories