കോഴിക്കോട് : ( www.truevisionnews.com ) കുറ്റ്യാടി ടൗണിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷ ഡ്രൈവറേ ഓട്ടം വിളിച്ചയാൽ മർദ്ദിച്ചതായി പരാതി.
മരുതോങ്കര പെരുമ്പറയിൽ ദിനേശനെയാണ് മർദ്ദിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് കുറ്റ്യാടി ഗവ. ആശുപത്രിയിൽ ചികിത്സ തേടി. വ്യാഴാഴ്ച വൈകിട്ടാണ് സംഭവം.
പുതിയ ബസ്റ്റാന്ടിനടുത്തു നിന്ന് ഓട്ടം വിളിച്ചിട്ട് പോകാത്തതിനാൽ ആണ് മൊകേരി സ്വദേശി മർദ്ദിച്ചത്.
തന്റെ കാലിൽ ഓട്ടോ കയറ്റിയെന്ന പരാതിയുമായി അയാളും ആശുപത്രിയിൽ ചികിത്സ തേടിയതായി പറയുന്നു. മർദ്ദനത്തിൽ പ്രതിഷേധിച് സംയുക്ത ഔട്ടോ തൊഴിലാളി യൂണിയൻ ആഭിമുഖ്യത്തിൽ ടൗണിൽ പ്രകടനം നടത്തി
#Complaint #auto #driver #beatenup #Kuttiadi #Kozhikode #because #violence #called #run #left