#Theft | വാതിലിന്‍റെ പൂട്ട് തകർത്ത നിലയിൽ; കണ്ണൂരിൽ ആളില്ലാത്ത വീടുകളിൽ മോഷണം, പ്രതികൾക്കായി അന്വേഷണം ഊർജിതം

#Theft | വാതിലിന്‍റെ പൂട്ട് തകർത്ത നിലയിൽ; കണ്ണൂരിൽ ആളില്ലാത്ത വീടുകളിൽ മോഷണം, പ്രതികൾക്കായി അന്വേഷണം ഊർജിതം
Dec 20, 2024 07:10 AM | By VIPIN P V

കണ്ണൂര്‍: ( www.truevisionnews.com ) കണ്ണൂർ പെരിങ്ങോം കാങ്കോലിലെ ആളില്ലാത്ത വീടുകളിൽ മോഷണം.

താഴെ കുറുന്തിൽ രമാദേവി, രാഘവൻ നമ്പ്യാർ എന്നിവരുടെ വീട്ടിലാണ് കള്ളൻ കയറിയത്.

പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ഈ മാസം 10 നാണ് രമാദേവിയും കുടുംബവും വീടുപൂട്ടി തിരുവന്തപുരത്തെ മകളുടെ വീട്ടിലേക്ക് പോയത്.

രമാദേവിയുടെ തൊട്ടയൽപക്കമാണ് രാഘവൻ നമ്പ്യാരുടെ വീട്. 11ന് രാഘവൻ നമ്പ്യാരും കുടുംബവും ഗുരുവായൂരിലേക്ക് പോയി. രണ്ട് വീട്ടുകാരും തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

ഇരുവീടുകളുടേയും മുൻവശത്തെ വാതിലിന്‍റെ പൂട്ട് തകർത്ത നിലയിലായിരുന്നു. മുറികളിൽ കയറിയ മോഷ്ടാക്കൾ അലമാരിയിലെ സാധനങ്ങൾ വലിച്ചു വാരിയിട്ട് പരിശോധിച്ചിട്ടുണ്ട്.

രമാദേവിയുടെ വീട്ടിൽ നിന്ന് 7000 രൂപയിലധികം നഷ്ടപ്പെട്ടിട്ടുണ്ട്. രാഘവൻ യാത്ര പോകുന്നതിനാൽ സ്വർണവും പണവും സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു.

രമാദേവിയുടെ പരാതിയിൽ പെരിങ്ങോം പൊലീസ് അന്വേഷണം തുടങ്ങി.

വിരലടയാള വിദഗ്ദരും ഡോഗ് സ്വാഡും വീടുകളിലെത്തി പരിശോധന നടത്തി. സിസിടിവികൾ കേന്ദ്രീകരിച്ചും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

#lock #door #broken #Theft #unoccupied #houses #Kannur #search #accused #intensified

Next TV

Related Stories
 #DNAtest | പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

Dec 20, 2024 02:03 PM

#DNAtest | പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ മരണം: ഗര്‍ഭസ്ഥശിശു സഹപാഠിയുടേത് തന്നെ, ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരണം

ഇതോടെ സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില മോശമായതെന്നാണ്...

Read More >>
#bomb | കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു

Dec 20, 2024 01:36 PM

#bomb | കണ്ണൂരിൽ വീടിൻ്റെ ടെറസിൽ നിന്ന് ഐസ്ക്രീം ബോംബുകൾ കണ്ടെടുത്തു

പൊലീസെത്തി ഗിരീഷിൻ്റെ വീട്ടിലടക്കം തെരച്ചിൽ നടത്തിയപ്പോഴാണ് ടെറസിൽ സൂക്ഷിച്ച ഐസ്ക്രീം ബോംബുകൾ...

Read More >>
#mnkarassery | 'സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷിയുള്ളതായി തോന്നിയില്ല',  എംടിയെ സന്ദർശിച്ച് കാരശ്ശേരി

Dec 20, 2024 01:09 PM

#mnkarassery | 'സംസാരിക്കാനോ ശരീരം ചലിപ്പിക്കാനോ ഉള്ള ശേഷിയുള്ളതായി തോന്നിയില്ല', എംടിയെ സന്ദർശിച്ച് കാരശ്ശേരി

കഴിഞ്ഞ അഞ്ചു ദിവസമായി കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ് എംടി....

Read More >>
#suicide | ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം; കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍, സ്ഥലത്ത് വൻ പ്രതിഷേധം

Dec 20, 2024 01:06 PM

#suicide | ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്ത സംഭവം; കട്ടപ്പനയില്‍ ഇന്ന് ഹര്‍ത്താല്‍, സ്ഥലത്ത് വൻ പ്രതിഷേധം

സ്ഥലത്ത് ഇപ്പോഴും വൻ പ്രതിഷേധം തുടരുകയാണ്. സംഘർഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സന്നാഹം...

Read More >>
#stabbed | നാദാപുരം വളയത്ത് യുവാവിന് കുത്തേറ്റു, കഴുത്തിന് ഗുരുതര പരിക്ക്, സുഹൃത്ത് കസ്റ്റഡിയിൽ

Dec 20, 2024 12:58 PM

#stabbed | നാദാപുരം വളയത്ത് യുവാവിന് കുത്തേറ്റു, കഴുത്തിന് ഗുരുതര പരിക്ക്, സുഹൃത്ത് കസ്റ്റഡിയിൽ

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം ഒടിവിൽ കയ്യാങ്കളിയിലും കത്തികുത്തിലും കലാശിക്കുകയായിരുന്നു...

Read More >>
#MMLawrence | എം എം ലോറൻസിന്‍റെ മ്യതദേഹ സംസ്കാര തർക്കം : ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി

Dec 20, 2024 12:39 PM

#MMLawrence | എം എം ലോറൻസിന്‍റെ മ്യതദേഹ സംസ്കാര തർക്കം : ഖേദകരമായ വ്യവഹാരമെന്ന് ഹൈക്കോടതി

മകൾ ആശാ ലോറൻസ് നൽകിയ ഹർജി കഴിഞ്ഞദിവസം ഹൈക്കോടതി...

Read More >>
Top Stories

GCC News