#MDMA | കാർ പൂളിങ് ആപ്പ് വഴി എംഡിഎംഎ കടത്തി, കണ്ണൂർ സ്വദേശിക്ക് തടവും പിഴയും

#MDMA | കാർ പൂളിങ് ആപ്പ് വഴി എംഡിഎംഎ കടത്തി, കണ്ണൂർ സ്വദേശിക്ക് തടവും പിഴയും
Dec 18, 2024 12:44 PM | By Susmitha Surendran

കണ്ണൂര്‍: (truevisionnews.com) കാർ പൂളിങ് ആപ്പ് വഴി എംഡിഎംഎ കടത്തിക്കൊണ്ട് വന്ന പ്രതിക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

കണ്ണൂർ മടക്കര സ്വദേശിയായ സലിൽ കുമാർ കെ പി (31) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.

2023 മാർച്ച്‌ 21 ന് കിളിയന്തറ എക്‌സൈസ് ചെക്ക്പോസ്റ്റിൽ (പഴയ) ഇരിട്ടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രജിത്ത് സി യുടെ നേതൃത്വത്തിൽ ഇരിട്ടി എക്‌സൈസ് റേഞ്ച് സംഘവും ചെക്ക് പോസ്റ്റ്‌ പ്രത്യേക സംഘവും നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് 100 ഗ്രാം എംഡിഎംഎയുമായി കാറിൽ വന്ന പ്രതിയെ പിടികൂടിയത്.

തുടർന്ന് കണ്ണൂർ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണറുടെ ചുമതല വഹിച്ച എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി പി ജനാർദ്ദനൻ, കണ്ണൂർ അസിസ്റ്റന്‍റ് എക്സൈസ് കമ്മീഷണർ ഷിബു പി എൽ എന്നിവർ കേസിന്‍റെ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

വടകര അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് (എൻഡിപിഎസ്) കോടതി ജഡ്ജ് ബിജു വി ജി ആണ് വിധി പ്രസ്താവിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി കെ ജോർജ് ഹാജരായി.

#Kannur #resident #jailed #fined #smuggling #MDMA #through #car #pooling #app

Next TV

Related Stories
#drowned | ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ടു മരിച്ചു

Dec 18, 2024 04:04 PM

#drowned | ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപെട്ടു മരിച്ചു

ഫയ‍ർഫോഴ്സെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക്...

Read More >>
#ksudhakaran |'ആർ.എസ്.എസിനും മുഖ്യമന്ത്രിക്കും ഇടയ്ക്കുള്ള പാലമായിരുന്നു അജിത്കുമാര്‍;  കള്ളനെ കാവലേൽപിച്ചതുപോലെയാണ് കേരള പൊലീസിന്റെ അവസ്ഥ'

Dec 18, 2024 03:53 PM

#ksudhakaran |'ആർ.എസ്.എസിനും മുഖ്യമന്ത്രിക്കും ഇടയ്ക്കുള്ള പാലമായിരുന്നു അജിത്കുമാര്‍; കള്ളനെ കാവലേൽപിച്ചതുപോലെയാണ് കേരള പൊലീസിന്റെ അവസ്ഥ'

ഒരിക്കൽ പോലും അജിത്കുമാറിനെ മുഖ്യമന്ത്രി നിരുത്സാഹപ്പെടുത്തുകയോ തടയുകയോ ചെയ്തിട്ടില്ലെന്ന് സുധാകരന്‍...

Read More >>
#lottery  | ഒരു കോടി ആർക്ക് ?  ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

Dec 18, 2024 03:45 PM

#lottery | ഒരു കോടി ആർക്ക് ? ഫിഫ്റ്റി- ഫിഫ്റ്റി ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#Obituary | കുറ്റ്യാടിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ്  ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Dec 18, 2024 03:37 PM

#Obituary | കുറ്റ്യാടിയിൽ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിങ്കളാഴ്‌ച വൈകുന്നേരം കുറ്റ്യാടിയിൽ വെച്ച് വാൻ...

Read More >>
#VSivankutty | 'കലോത്സവത്തിൽ വിജയിച്ചാൽ നല്ല ജഡ്ജസ് ഇല്ലെങ്കിൽ കൊള്ളില്ല എന്ന സമീപനം ശരിയല്ല' -വി ശിവൻകുട്ടി

Dec 18, 2024 03:25 PM

#VSivankutty | 'കലോത്സവത്തിൽ വിജയിച്ചാൽ നല്ല ജഡ്ജസ് ഇല്ലെങ്കിൽ കൊള്ളില്ല എന്ന സമീപനം ശരിയല്ല' -വി ശിവൻകുട്ടി

ജഡ്‌ജ്‌മെന്റ് വിഷയവുമായി ബന്ധപ്പെട്ട് ജഡ്ജിമാരെ തടഞ്ഞു വെക്കുന്ന പ്രവണത ഉണ്ടാകുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി...

Read More >>
#rainalert | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

Dec 18, 2024 03:23 PM

#rainalert | സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത

തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൻറെ മുകളിലായി സ്ഥിതിചെയ്തിരുന്ന ന്യൂനമർദ്ദം കൂടുതൽ ശക്തമായതിനെ തുട‍ർന്നാണ് മുന്നറിയിപ്പ്....

Read More >>
Top Stories