പിറവം: (truevisionnews.com) റോഡരികിൽ നിന്ന മരത്തിന്റെ ശിഖിരം മുറിക്കുന്നതിനിടെ മരം കടപുഴകി വീണു തൊഴിലാളിക്ക് പരിക്ക്.
ഇന്നലെ വൈകിട്ട് 4 മണിയോടെ പിറവം ന്യൂ ബസാറിലാണ് സംഭവം നടന്നത്.
റോഡിലേക്ക് അപകടകരമായി ചാഞ്ഞു നിന്ന മരത്തിന്റെ ശിഖിരം നീക്കുന്നതിനിടെ കടപുഴകിയ മരം റോഡിന്റെ എതിർ വശത്തെ വീടിന് മുകളിലേക്കാണ് വീണത്.
ആൾതാമസമില്ലാതിരുന്ന വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നിട്ടുണ്ട്. ശിഖിരം മുറിച്ചുകൊണ്ടിരുന്ന തൊഴിലാളിക്കും നിസാര പരിക്കേറ്റു. ഇയാളെ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈദ്യുതി ലൈനുകൾക്കും തകരാർ സംഭവിച്ചിട്ടുണ്ട്. ക്രെയിൻ എത്തിച്ചാണ് മരം റോഡിൽ നിന്നും നീക്കം ചെയ്തത്.
#cutting #top #tree #tree #fell #worker #injured