നടുവണ്ണൂർ (കോഴിക്കോട്): ( www.truevisionnews.com) നടുവണ്ണൂരിൽ ഓട്ടോ ഡ്രൈവറെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദ്ദിച്ച സംഭവത്തിൽ മുഖ്യ സൂത്രധാരൻ പിടിയിൽ.
കരിമ്പാപൊയിൽ സ്വദേശി ഷാനവാസ് (47) ആണ് പിടിയിലായത്. ഓട്ടോ ഡ്രൈവറായ നടുവണ്ണൂർ കൊടോളി മീത്തൽ മിഥുൻ ആയിരുന്നു ആക്രമിക്കപ്പെട്ടത്.
2024 സെപ്റ്റംബർ 12ന് രാത്രി ഏഴുമണിക്കായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്.
നടുവണ്ണൂരിൽ നിന്നും ഓട്ടം വിളിച്ചതുപ്രകാരം അരിക്കുളം തറമ്മൽ അങ്ങാടി മൂലക്കൽ താഴെ യാത്രക്കാരനുമായെത്തിയതായിരുന്നു മിഥുൻ.
ആളെ ഇറക്കി തിരിച്ചുപോകാൻ നേരം വെള്ള സ്വിഫ്റ്റ് കാറിലെത്തിയ നാലംഗ സംഘം മിഥുനെ ആക്രമിക്കുകയായിരുന്നു.
കമ്പിവടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഓട്ടോയുടെ ഗ്ലാസ് തകർക്കുകയും ചെയ്‌തിരുന്നു.
#Autodriver #assaulted #Nduvannoor #Kozhikode #mastermind #custody