പാറ്റ്ന : ( www.truevisionnews.com) മാര്‍ക്ക് കുറഞ്ഞതിനെച്ചൊല്ലി പിതാവിന്റെ ലൈസന്‍സുള്ള റിവോള്‍വര്‍ ഉപയോഗിച്ച് പത്താം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തായി പോലീസ് അറിയിച്ചു.
ഞായറാഴ്ചയോടെ, ബീഹാറിലെ ഭഗൽപൂർ ജില്ലയിലാണ് സംഭവം. രാജീവ് കുമാർ സിങ്ങിൻ്റെ മകൻ സോമിൽ രാജ് (14) ആണ് മരിച്ചത്.
അർദ്ധവാർഷിക പരീക്ഷകളിൽ ലഭിച്ച മാര്‍ക്കുകളില്‍ സോമിൽ രാജ് സന്തുഷ്ടനായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആത്മഹത്യ ചെയ്യുന്നതിനു മുന്‍പ് കുട്ടി ജീവിതം അവസാനിപ്പിക്കുകയാണെന്ന് കാണിച്ച് സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചിരുന്നുവെന്ന് ഫോണ്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായി.
ഇതിനു ശേഷമാണ് സ്വയം വെടിയുതിര്‍ക്കുന്നത്. മൂന്ന് വിഷയങ്ങളിൽ 50 ശതമാനത്തിൽ താഴെ മാർക്ക് നേടിയതാണ് കുട്ടിയെ മനോവിഷമത്തിലാക്കിയെന്നാണ് വീട്ടുകാര്‍ പറയുന്നതെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
വിവരമറിഞ്ഞ് ഉടൻ തന്നെ പോലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായും റിവോൾവറും വിദ്യാർത്ഥിയുടെ മൊബൈൽ ഫോണും പിടിച്ചെടുത്തതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
തുടരന്വേഷണം പുരോഗമിക്കുകയാണെന്നും കഹൽഗാവ് പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ദേവ് ഗുരു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
#Ending #life #A #10th #grader #took #his #own #life #after #texting #his #friends