#congressofficeattack | കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ

#congressofficeattack | കണ്ണൂരിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസ്; ഒരാൾ അറസ്റ്റിൽ
Dec 9, 2024 07:23 AM | By Athira V

കണ്ണൂർ : ( www.truevisionnews.com) പിണറായിൽ കോൺഗ്രസ് ഓഫീസ് അക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വെണ്ടുട്ടായി കനാൽക്കര സ്വദേശി വിബിൻ രാജാണ് അറസ്റ്റിലായത്.

പിണറായിയിൽ കോൺ​ഗ്രസ് ഓഫീസ് ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. വെണ്ടുട്ടായി കനാൽകര സ്വദേശി വിപിൻരാജാണ് പിടിയിലായത്. ഞായറാഴ്ചയാണ് വിപിൻരാജിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ഒന്നിലധികം പേർക്ക് ഈ ആക്രമണത്തിൽ പങ്കുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവർക്കായുള്ള തിരച്ചിൽ നടത്തിവരികയാണ്.

വേണ്ടുട്ടായിയിലെ കോൺഗ്രസ് ഓഫീസാണ് ആക്രമിക്കപ്പെട്ടത്. സിസിടിവി ക്യാമറകൾ അടിച്ചു തകർത്ത നിലയിലായിരുന്നു. ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസായിരുന്നു ആക്രമിച്ചത്.

പ്രിയദർശിനി സ്മാരക മന്ദിരം ആൻഡ് സിവി കുഞ്ഞിക്കണ്ണൻ സ്മാരക റീഡിങ് റൂം കെട്ടിടമാണ് ശനിയാഴ്ച പുലർച്ചെ തകർത്ത്. ജനൽച്ചില്ലുകൾ തകർത്ത് വാതിലിന് തീയിട്ടിരുന്നു.

എന്നാൽ തീ കാര്യമായി പടർന്നില്ല. ഉദ്ഘാടനത്തോടനുബന്ധിച്ച് കെട്ടിയ തോരണങ്ങളും നശിപ്പിച്ച നിലയിലായിരുന്നു. സംഭവത്തിന് പിന്നിൽ സിപിഐഎം ആണെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു.

അതേസമയം സിപിഐഎമ്മിനെ വെല്ലുവിളിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ രം​ഗത്തെത്തിയിരുന്നു. സിപിഐഎം ഓഫീസുകൾ തകർക്കാൻ കോൺഗ്രസിന്റെ 10 പിള്ളേര് മതി.

പൊളിക്കണോ എന്ന് പറയൂ, ഞങ്ങൾ പൊളിച്ച് കാണിച്ചുതരാമെന്നും കെ സുധാകരൻ പറഞ്ഞു. കണ്ണൂർ പിണറായിയിൽ ഇന്നലെ ഇന്നലെ രാത്രി തകർക്കപ്പെട്ട കോൺഗ്രസ് ഓഫിസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരൻ.

#Congress #office #attack #case #Kannur #One #person #arrested

Next TV

Related Stories
#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

Dec 26, 2024 03:58 PM

#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

ജനുവരിയിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണ കാമ്പയിൻ വിശദീകരിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ് മാസ്റ്റർ...

Read More >>
#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

Dec 26, 2024 03:37 PM

#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി...

Read More >>
#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 03:14 PM

#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ്...

Read More >>
#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

Dec 26, 2024 02:00 PM

#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

തനിക്ക് ഒരുപാട് പിന്തുണ നൽകിയ ആളാണ് എം ടിയെന്നും തന്നെ അനിയനെ പോലെ സനേഹിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി...

Read More >>
#Honeybeeattck  |  തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Dec 26, 2024 01:57 PM

#Honeybeeattck | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
Top Stories

Entertainment News