കൊൽക്കത്ത: (truevisionnews.com) പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
ശനിയാഴ്ച രാത്രി വനമേഖലയിൽവെച്ച് കുട്ടിയുടെ പിതാവും അയൽവാസികളും ചേർന്ന് പ്രതിയെ പിടികൂടുകയായിരുന്നു.
തുടർന്ന് ബർവാൻ പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അതേസമയം പെൺകുട്ടി പ്രാദേശിക ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
#Suspect #arrested #raping #five #year #old #girl