#murder | തലയോട്ടികൊണ്ട് ദുർമന്ത്രവാദം; യുവാവിനെ തലയറുത്തുകൊന്നു, പ്രതികൾ മന്ത്രവാദം പഠിച്ചത് യൂട്യൂബ് നോക്കി

#murder | തലയോട്ടികൊണ്ട് ദുർമന്ത്രവാദം; യുവാവിനെ തലയറുത്തുകൊന്നു, പ്രതികൾ മന്ത്രവാദം പഠിച്ചത് യൂട്യൂബ് നോക്കി
Dec 8, 2024 11:12 AM | By Athira V

ഗാസിയാബാദ്: ( www.truevisionnews.com ) സമ്പത്ത് കുമിഞ്ഞുകൂടുമെന്ന വിശ്വാസത്താൽ യുവാവിനെ തലയറുത്തുകൊന്ന ശേഷം തലയോട്ടി ദുർമന്ത്രവാദത്തിനുപയോ​ഗിച്ച സംഭവത്തിൽ നാലുപേർ പിടിയിലായി.

ഇതിൽ രണ്ടുപേർ ദുർമന്ത്രവാദം ചെയ്യുന്നവരാണെന്നും ഇവർ മന്ത്രവാദം പഠിച്ചത് യുട്യൂബ് നോക്കിയാണെന്നും ​ഗാസിയാബാദ് പോലീസ് പറഞ്ഞു. ആറുമാസങ്ങൾക്കുമുൻപ് നടന്ന ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണമാണ് ഇവരുടെ അറസ്റ്റിൽ കലാശിച്ചത്.

ഈ വർഷം ജൂൺ 22-ന് ​ഗാസിയാബാദ് സിറ്റിക്കടുത്തുള്ള തിലാ മോഡ് ഭാ​ഗത്ത് തലയില്ലാത്ത നിലയിൽ ഒരു മൃതശരീരം പോലീസ് കണ്ടെത്തിയിരുന്നു. ബിഹാറിലെ മോത്തിഹാരി സ്വദേസിയായ രാജു കുമാറിന്റേതായിരുന്നു മൃതദേഹമെന്ന് പിന്നീട് തിരിച്ചറിഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ഓ​ഗസ്റ്റ് 15-ന് ധനഞ്ജയ്, വികാസ് എന്നിവരെ പോലീസ് പിടികൂടി. രണ്ടുപേരേയും ചോദ്യം ചെയ്തപ്പോഴാണ് ഇവർക്കൊപ്പം താമസിച്ചിരുന്ന വികാസ് എന്ന പരമാത്മയാണ് കൊലപാതകം പ്ലാൻ ചെയ്തതെന്ന് സൂചന ലഭിച്ചത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ പരമാത്മയുടെ സഹായിയായ നരേന്ദ്ര, പവൻ എന്നും പങ്കജ് എന്നും പേരുള്ള രണ്ടുപേരുമായി സഹകരിച്ചിരുന്നെന്ന് കണ്ടെത്തി.

ഒരു മനുഷ്യന്റെ തലയോട്ടി സംഘടിപ്പിച്ച് പൂജിച്ചാൽ 50 കോടി രൂപ വന്നുചേരുമെന്ന് പവനും പങ്കജും നരേന്ദ്രയോട് പറഞ്ഞിരുന്നു. നരേന്ദ്ര ഇക്കാര്യം പരമാത്മയോടും ധനഞ്ജയ്, വികാസ് എന്നിവരോടും പറഞ്ഞു. ഇവർ നാലുപേരും ചേർന്നാണ് രാജു കുമാറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഴുത്തറുത്ത് കൊലപ്പെടുത്തിയത്. തലയറുത്തുമാറ്റിയ ശേഷം ശരീരം ഉപേക്ഷിക്കുകയായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി.

പരമാത്മ, നരേന്ദ്ര, പവൻ, പങ്കജ് എന്നിവർ കഴിഞ്ഞദിവസമാണ് അറസ്റ്റിലായത്. രാജുവിന്റെ തലയോട്ടി നരേന്ദ്രയാണ് പവനും പങ്കജിനും കൈമാറിയതെന്ന് ​ഗാസിയാബാദ് ഡി.സി.പി നിമീഷ് പാട്ടീൽ അറിയിച്ചു.

തങ്ങൾ യൂട്യൂബ് നോക്കിയാണ് ദുർമന്ത്രവാദം പഠിച്ചതെന്ന് പവനും പങ്കജും പോലീസിനോട് പറഞ്ഞത്. രാജുവിന്റെ കൊലപാതകത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയെന്നറിഞ്ഞപ്പോൾ തലയോട്ടി ഡെൽഹി മജിലിസ് പാർക്ക് മെട്രോ സ്റ്റേഷന് സമീപത്തെ ഓടയിൽ കളഞ്ഞുവെന്നും പ്രതികൾ വെളിപ്പെടുത്തി.

#Witchcraft #with #skull #youth #was #beheaded #accused #learned #witchcraft #watching #YouTube

Next TV

Related Stories
#death | രോഗിയായ ഭാര്യയെ പരിചരിക്കാൻ വിആർഎസ് എടുത്തു, ഭർത്താവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

Dec 26, 2024 04:05 PM

#death | രോഗിയായ ഭാര്യയെ പരിചരിക്കാൻ വിആർഎസ് എടുത്തു, ഭർത്താവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

വിരമിക്കാൻ മൂന്ന് വർഷം ബാക്കിയുള്ളപ്പോഴാണ് രാജസ്ഥാനിലെ കോട സ്വദേശിയായ ദേവേന്ദ്ര സന്താൾ വോളന്‍ററി റിട്ടയർമെന്‍റ്...

Read More >>
#suicide |  മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

Dec 26, 2024 03:55 PM

#suicide | മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

മൂന്ന് വർഷമായി ട്രാൻസ്‌ജെൻഡറുമായി സുനിൽ കുമാർ പ്രണയത്തിലായിരുന്നുവെന്നും സ്ത്രീയെ വിവാഹം കഴിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയുമായിരുന്നു...

Read More >>
#gascylinderexploded | ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം,9 പേർ ചികിത്സയിൽ

Dec 26, 2024 03:07 PM

#gascylinderexploded | ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം,9 പേർ ചികിത്സയിൽ

പരിക്കേറ്റവരെ കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആശുപത്രിയിൽ...

Read More >>
#attack | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്

Dec 26, 2024 02:27 PM

#attack | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്

അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തിൽ നടത്തിയ പരിപാടിയിൽ പ​ങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ...

Read More >>
#brindakarat | 'രാജ്യത്തെ ഏറ്റവും വലിയ ശിഥിലീകരണ ശക്തിയാണ് ആര്‍എസ്എസ്, വിഷലിപ്തമായ വര്‍ഗീയ അജണ്ട മാത്രമാണ് ലക്ഷ്യം'

Dec 26, 2024 01:46 PM

#brindakarat | 'രാജ്യത്തെ ഏറ്റവും വലിയ ശിഥിലീകരണ ശക്തിയാണ് ആര്‍എസ്എസ്, വിഷലിപ്തമായ വര്‍ഗീയ അജണ്ട മാത്രമാണ് ലക്ഷ്യം'

ആര്‍എസ്എസ് എന്നത് രാഷ്ട്രീയ സര്‍വനാശ സമിതിയെന്നാണെന്നും ബൃന്ദ കാരാട്ട്...

Read More >>
#fire | ഓടുന്നതിനിടെ  ലംബോർഗിനി കാർ കത്തി നശിച്ചു

Dec 26, 2024 01:37 PM

#fire | ഓടുന്നതിനിടെ ലംബോർഗിനി കാർ കത്തി നശിച്ചു

വാഹനത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‍വാനിയ...

Read More >>
Top Stories

Entertainment News