#robbery | ഭക്ഷണത്തിൽ വിഷം കലർത്തി നൽകി, റിട്ടയേഡ് ജഡ്ജിയുടെയും ഭാര്യയുടെയും ആഭരണങ്ങളും പണവുമായി കടന്ന് വീട്ടുജോലിക്കാരൻ

#robbery |  ഭക്ഷണത്തിൽ വിഷം കലർത്തി നൽകി, റിട്ടയേഡ് ജഡ്ജിയുടെയും ഭാര്യയുടെയും ആഭരണങ്ങളും പണവുമായി കടന്ന് വീട്ടുജോലിക്കാരൻ
Dec 8, 2024 10:32 AM | By Athira V

ഫരീദാബാദ്: ( www.truevisionnews.com) വിരമിച്ച ജഡ്ജിനും ഭാര്യയ്ക്കും ഭക്ഷണത്തിൽ വിഷം കലർത്തി നൽകിയ ശേഷം കവർച്ച നടത്തി വീട്ടുജോലിക്കാരൻ.

യുവാവ് വീട്ടിൽ നിന്ന് ആഭരണങ്ങളും പണവുമായി കടന്നുകളയുകയായിരുന്നു. സെഷൻസ് ജഡ്ജിയായിരുന്ന വിരേന്ദ്ര പ്രസാദിന്‍റെ ഫരീദാബാദിലെ വീട്ടിലാണ് സംഭവം നടന്നത്.

നേപ്പാൾ സ്വദേശിയായ രാജു ഥാപ്പയാണ് ദമ്പതികളുടെ ഉച്ചഭക്ഷണത്തിൽ വിഷം കലർത്തി അബോധാവസ്ഥയിലാക്കിയത്.

താൻ പല തവണ വിളിച്ചിട്ടും അച്ഛൻ ഫോണ്‍ എടുക്കാതിരുന്നതോടെ അയൽവാസിയായ ഡോക്ടറോട് പോയി നോക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് മകൻ പറഞ്ഞു. വീരേന്ദ്ര പ്രസാദ് ശർമയെയും ഭാര്യയെയും ബോധരഹിതരായ നിലയിലാണ് ഡോക്ടർ കണ്ടത്.

ഉടനെ ആംബുലൻസ് വിളിച്ച് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചു. ഇരുവരും അപകടനില തരണം ചെയ്തെന്ന് പൊലീസ് അറിയിച്ചു.

വീട്ടിൽ നിന്ന് ആഭരണങ്ങളും പണവും സിസിടിവി റെക്കോർഡറുമായാണ് വീട്ടുജോലിക്കാരൻ കടന്നു കളഞ്ഞത്. ഭാരതീയ ന്യായ സംഹിതയിലെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം പൊലീസ് കേസെടുത്തു.

പ്രതിയെ പിടികൂടാൻ ക്രൈംബ്രാഞ്ച് ഉൾപ്പെടുന്ന മൂന്ന് ടീമുകൾ രൂപീകരിച്ചു. എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും എൻഐടി പൊലീസ് സ്റ്റേഷന്‍റെ ചുമതലയുള്ള അനൂപ് സിംഗ് പറഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

സെപ്‌റ്റംബർ 30നാണ് വീരേന്ദ്ര പ്രസാദ് ശർമ സെഷൻസ് ജഡ്ജിയായി വിരമിച്ചത്. ഒക്‌ടോബർ അവസാനം മുതൽ ഭാര്യയ്‌ക്കൊപ്പം ഫരീദാബാദിലാണ് താമസം. നേപ്പാൾ സ്വദേശിയായ രാജു ഥാപ്പ ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഈ വീട്ടിൽ ജോലിക്കെത്തിയത്.

#Retired #judge #wife's #jewelery #cash #stolen #housekeeper #after #poisoning #food

Next TV

Related Stories
#death | രോഗിയായ ഭാര്യയെ പരിചരിക്കാൻ വിആർഎസ് എടുത്തു, ഭർത്താവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

Dec 26, 2024 04:05 PM

#death | രോഗിയായ ഭാര്യയെ പരിചരിക്കാൻ വിആർഎസ് എടുത്തു, ഭർത്താവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

വിരമിക്കാൻ മൂന്ന് വർഷം ബാക്കിയുള്ളപ്പോഴാണ് രാജസ്ഥാനിലെ കോട സ്വദേശിയായ ദേവേന്ദ്ര സന്താൾ വോളന്‍ററി റിട്ടയർമെന്‍റ്...

Read More >>
#suicide |  മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

Dec 26, 2024 03:55 PM

#suicide | മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

മൂന്ന് വർഷമായി ട്രാൻസ്‌ജെൻഡറുമായി സുനിൽ കുമാർ പ്രണയത്തിലായിരുന്നുവെന്നും സ്ത്രീയെ വിവാഹം കഴിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയുമായിരുന്നു...

Read More >>
#gascylinderexploded | ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം,9 പേർ ചികിത്സയിൽ

Dec 26, 2024 03:07 PM

#gascylinderexploded | ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം,9 പേർ ചികിത്സയിൽ

പരിക്കേറ്റവരെ കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആശുപത്രിയിൽ...

Read More >>
#attack | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്

Dec 26, 2024 02:27 PM

#attack | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്

അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തിൽ നടത്തിയ പരിപാടിയിൽ പ​ങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ...

Read More >>
#brindakarat | 'രാജ്യത്തെ ഏറ്റവും വലിയ ശിഥിലീകരണ ശക്തിയാണ് ആര്‍എസ്എസ്, വിഷലിപ്തമായ വര്‍ഗീയ അജണ്ട മാത്രമാണ് ലക്ഷ്യം'

Dec 26, 2024 01:46 PM

#brindakarat | 'രാജ്യത്തെ ഏറ്റവും വലിയ ശിഥിലീകരണ ശക്തിയാണ് ആര്‍എസ്എസ്, വിഷലിപ്തമായ വര്‍ഗീയ അജണ്ട മാത്രമാണ് ലക്ഷ്യം'

ആര്‍എസ്എസ് എന്നത് രാഷ്ട്രീയ സര്‍വനാശ സമിതിയെന്നാണെന്നും ബൃന്ദ കാരാട്ട്...

Read More >>
#fire | ഓടുന്നതിനിടെ  ലംബോർഗിനി കാർ കത്തി നശിച്ചു

Dec 26, 2024 01:37 PM

#fire | ഓടുന്നതിനിടെ ലംബോർഗിനി കാർ കത്തി നശിച്ചു

വാഹനത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‍വാനിയ...

Read More >>
Top Stories

Entertainment News