Dec 7, 2024 04:24 PM

തൃശൂർ: ( www.truevisionnews.com ) സംസ്ഥാന ദുരന്ത നിവാരണ ഫണ്ടുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച തന്നെ കോടതിയിൽ കൃത്യമായി കണക്ക് നൽകുമെന്ന് മന്ത്രി കെ രാജൻ.

സംസ്ഥാന ദുരന്തനിവാരണ ഫണ്ടുമായി ബന്ധപ്പെട്ട ഹൈക്കോടതി വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

കോടതിയിൽ വിശദാംശങ്ങൾ പൂർണമായും അവതരിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്ന കാര്യം തനിക്ക് അറിയില്ല എന്നും മന്ത്രി പറഞ്ഞു.

സമയം കൂടുതൽ അനുവദിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം കോടതിയെ ബോധ്യപ്പെടുത്തും. കോടതിയിൽ ഹാജരായ ആൾ ഇക്കാര്യം പ്രതിഫലിപ്പിക്കുന്നതിൽ കുറവുണ്ടായോ എന്നും, അഡ്വാൻസായി നൽകിയ പണത്തിന്റെ കണക്ക് നൽകിയിട്ടുണ്ടോ എന്നും തനിക്കറിയില്ല.

ഏറ്റവും ഉത്തരവാദിത്തപ്പെട്ട ആൾ തന്നെ കോടതിയുടെ മുന്നിൽ ഹാജരായി കൃത്യമായ കണക്ക് നൽകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാന ഫണ്ട് മാത്രം ദുന്തബാധിതർക്ക് മതിയാകില്ലെന്നും ചൂരൽമലക്ക് പ്രത്യേക പാക്കേജ് വേണമെന്നും മന്ത്രി പറഞ്ഞു. എസ്ഡിആർഎഫിന്റെ ഇപ്പോഴത്തെ മാനദണ്ഡം വെച്ച് തുക ചിലവാക്കാൻ ആകില്ല എന്നതാണ് പ്രശ്നം.

കേരളം ആവശ്യപ്പെട്ട മൂന്നു കാര്യങ്ങളിൽ മൂന്നും നടപ്പാക്കപ്പെട്ടിട്ടില്ല. എസ്ഡിആർഎഫ് ഫണ്ടിന്റെ മാനദണ്ഡം അനുസരിച്ചുള്ള പണം മാത്രമേ കേരളത്തിന് തരുകയുള്ളൂ എന്ന് കേന്ദ്രം പറയുകയാണെങ്കിൽ അപ്പോൾ കേരളം മറ്റ് വഴികൾ തേടുമെന്നും മന്ത്രി പറഞ്ഞു.

മാനദണ്ഡങ്ങൾക്കപ്പുറത്ത് ചൂരൽമലയിലെ ആളുകളുടെ കണ്ണീര് തുടയ്ക്കാൻ ഒരുപാട് പണം വേണ്ടിവരും. അത് നൽകുമോ എന്നതാണ് കേന്ദ്രം പറയേണ്ടത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി നേരത്തെ രൂക്ഷമായി വിമർശിച്ചിരുന്നു.

#No #ambiguity #disaster #relieffund #exact #figure #court #Minister #KRajan

Next TV

Top Stories










Entertainment News