#fakenews | 'വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി', കളക്ടറുടെ പേരിൽ വ്യാജ സ്‌ക്രീൻ ഷോട്ട്; അന്വേഷണം ആരംഭിച്ച് സൈബർ സെൽ

#fakenews | 'വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി', കളക്ടറുടെ പേരിൽ വ്യാജ സ്‌ക്രീൻ ഷോട്ട്; അന്വേഷണം ആരംഭിച്ച് സൈബർ സെൽ
Dec 7, 2024 03:38 PM | By Athira V

മലപ്പുറം: ( www.truevisionnews.com) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി.

ഡിസംബര്‍ രണ്ടിന് റെഡ് അലര്‍ട്ട് ദിവസം വൈകുന്നേരമാണ്, തൊട്ടടുത്ത ദിവസം കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചത്.

ഔദ്യോഗികമായി കളക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാര്‍ത്ത പ്രചരിച്ചത്.

കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീൻഷോട്ട് എഡിറ്റ്‌ ചെയ്തായിരുന്നു പ്രചാരണം. സന്ദേശം വ്യാപകമായി പ്രചരിച്ചതോടെ ഉദ്യോഗസ്ഥർക്ക് രക്ഷിതാക്കളുടെ വിളി വന്നു. ആശയക്കുഴപ്പമായി.

അതിനു ശേഷമാണ് ശരിക്കുള്ള അവധി പ്രഖ്യാപനം വന്നത്. ഇതിനെതിരെ ജില്ലാ കളക്ടര്‍ വി ആര്‍ വിനോദ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

സമൂഹത്തില്‍ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കുന്നതും ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസ്സപ്പെടുത്തുന്നതുമായ വ്യാജ സന്ദേശം സൃഷ്ടിച്ചവര്‍ക്കെതിരെ ഐ ടി ആക്ട് ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പ്രകാരം നടപടിയെടുക്കാനാണ് കളക്ടര്‍ കത്ത് നല്‍കിയത്.

#'Holiday #Educational #Institutions #Fake #ScreenShot #Collector's #Name #Cyber ​Cell #starts #investigation

Next TV

Related Stories
#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

Dec 26, 2024 03:58 PM

#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

ജനുവരിയിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണ കാമ്പയിൻ വിശദീകരിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ് മാസ്റ്റർ...

Read More >>
#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

Dec 26, 2024 03:37 PM

#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി...

Read More >>
#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 03:14 PM

#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ്...

Read More >>
#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

Dec 26, 2024 02:00 PM

#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

തനിക്ക് ഒരുപാട് പിന്തുണ നൽകിയ ആളാണ് എം ടിയെന്നും തന്നെ അനിയനെ പോലെ സനേഹിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി...

Read More >>
#Honeybeeattck  |  തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Dec 26, 2024 01:57 PM

#Honeybeeattck | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
Top Stories

Entertainment News