#fraud | വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടൽ; കാമുകിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് യുവാവ് തട്ടിയത് 2.5 കോടി രൂപയും കാറും

#fraud | വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടൽ; കാമുകിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് യുവാവ് തട്ടിയത് 2.5 കോടി രൂപയും  കാറും
Dec 7, 2024 09:00 AM | By Jain Rosviya

ബെംഗളൂരു:(truevisionnews.com) കാമുകിയെ ബ്ലാക്ക്‌മെയിൽ ചെയ്ത് 2.5 കോടി രൂപയും ആഭരണങ്ങളും കാറും തട്ടിയെടുത്ത യുവാവ് അറസ്റ്റിൽ.

അടുപ്പത്തിലായിരുന്ന കാലത്ത് എടുത്ത വീഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും കാറും തട്ടിയത്. മാസങ്ങളോളം ബ്ലാക്ക്‌മെയിൽ തുടർന്നതോടെ പെണ്‍കുട്ടി പൊലീസിൽ പരാതി നൽകുകയായിരുന്നു.

പെണ്‍കുട്ടിയും മോഹൻ കുമാറും ഒരേ ബോർഡിംഗ് സ്കൂളിലാണ് പഠിച്ചിരുന്നതെന്ന് പൊലീസ് പറയുന്നു. സ്കൂൾ കാലത്തിന് ശേഷം ബന്ധമുണ്ടായിരുന്നില്ല.

വർഷങ്ങൾക്ക് ശേഷം അവർ വീണ്ടും കണ്ടുമുട്ടി. പ്രണയത്തിലായി. വിവാഹം കഴിക്കാമെന്ന് മോഹൻ കുമാർ യുവതിക്ക് വാക്ക് നൽകി. ഇരുവരും ഒരുമിച്ച് യാത്രകൾ നടത്തി.

അപ്പോൾ ചിത്രീകരിച്ച വീഡിയോകളാണ് മോഹൻ കുമാർ പിന്നീട് പെണ്‍കുട്ടിയെ ബ്ലാക്ക്‌മെയിൽ ചെയ്യാൻ ഉപയോഗിച്ചത്. താൻ ആവശ്യപ്പെട്ട പണം നൽകിയില്ലെങ്കിൽ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

മുത്തശ്ശിയുടെ അക്കൗണ്ടിൽ നിന്ന് 1.25 കോടി രൂപ ആരുമറിയാതെ പിൻവലിച്ച് പെണ്‍കുട്ടി കുമാറിന് നൽകി. ബ്ലാക്ക്‌മെയിൽ തുടരുന്നതിനിടെ പലപ്പോഴായി 1.32 കോടി കൂടി നൽകി.

അതോടൊപ്പം വിലകൂടിയ വാച്ചുകളും ആഭരണങ്ങളും ആഡംബര കാറും തട്ടിയെടുത്തു. മറ്റു വഴിയില്ലാതെയാണ് പെണ്‍കുട്ടി പൊലീസിനെ സമീപിച്ചത്.

ആസൂത്രണം ചെയ്ത കുറ്റകൃത്യമാണിതെന്നും 2.57 കോടി രൂപ യുവാവ് പെണ്‍കുട്ടിയിൽ നിന്ന് തട്ടിയെടുത്തെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ ബി ദയാനന്ദ് പറഞ്ഞു. ഇതിൽ 80 ലക്ഷം രൂപ കണ്ടെടുത്തതായും അദ്ദേഹം അറിയിച്ചു.

#Meeting #after #years #young #man #blackmailed #girlfriend #robbed #2.5 #crore #car

Next TV

Related Stories
#death | രോഗിയായ ഭാര്യയെ പരിചരിക്കാൻ വിആർഎസ് എടുത്തു, ഭർത്താവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

Dec 26, 2024 04:05 PM

#death | രോഗിയായ ഭാര്യയെ പരിചരിക്കാൻ വിആർഎസ് എടുത്തു, ഭർത്താവിന്‍റെ യാത്രയയപ്പ് ചടങ്ങിനിടെ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു

വിരമിക്കാൻ മൂന്ന് വർഷം ബാക്കിയുള്ളപ്പോഴാണ് രാജസ്ഥാനിലെ കോട സ്വദേശിയായ ദേവേന്ദ്ര സന്താൾ വോളന്‍ററി റിട്ടയർമെന്‍റ്...

Read More >>
#suicide |  മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

Dec 26, 2024 03:55 PM

#suicide | മകൻ ട്രാൻസ് ജെൻഡറിനെ വിവാഹം കഴിക്കാൻ തീരുമാനിച്ചു; മാതാപിതാക്കൾ ആത്മഹത്യ ചെയ്തു

മൂന്ന് വർഷമായി ട്രാൻസ്‌ജെൻഡറുമായി സുനിൽ കുമാർ പ്രണയത്തിലായിരുന്നുവെന്നും സ്ത്രീയെ വിവാഹം കഴിക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയുമായിരുന്നു...

Read More >>
#gascylinderexploded | ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം,9 പേർ ചികിത്സയിൽ

Dec 26, 2024 03:07 PM

#gascylinderexploded | ഗ്യാസ് സിലിണ്ടർ ചോർന്ന് പൊട്ടിത്തെറിച്ചു; രണ്ട് അയ്യപ്പ ഭക്തർക്ക് ദാരുണാന്ത്യം,9 പേർ ചികിത്സയിൽ

പരിക്കേറ്റവരെ കഴിഞ്ഞ ദിവസം കർണാടക ആഭ്യന്തര മന്ത്രി ജി പരമേശ്വര ആശുപത്രിയിൽ...

Read More >>
#attack | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്

Dec 26, 2024 02:27 PM

#attack | ബലാത്സംഗ കേസിൽ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി എം.എൽ.എക്ക് നേരെ മുട്ടയേറ്

അടൽ ബിഹാരി വാജ്പേയിയുടെ ജന്മവാർഷിക ദിനത്തിൽ നടത്തിയ പരിപാടിയിൽ പ​ങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ...

Read More >>
#brindakarat | 'രാജ്യത്തെ ഏറ്റവും വലിയ ശിഥിലീകരണ ശക്തിയാണ് ആര്‍എസ്എസ്, വിഷലിപ്തമായ വര്‍ഗീയ അജണ്ട മാത്രമാണ് ലക്ഷ്യം'

Dec 26, 2024 01:46 PM

#brindakarat | 'രാജ്യത്തെ ഏറ്റവും വലിയ ശിഥിലീകരണ ശക്തിയാണ് ആര്‍എസ്എസ്, വിഷലിപ്തമായ വര്‍ഗീയ അജണ്ട മാത്രമാണ് ലക്ഷ്യം'

ആര്‍എസ്എസ് എന്നത് രാഷ്ട്രീയ സര്‍വനാശ സമിതിയെന്നാണെന്നും ബൃന്ദ കാരാട്ട്...

Read More >>
#fire | ഓടുന്നതിനിടെ  ലംബോർഗിനി കാർ കത്തി നശിച്ചു

Dec 26, 2024 01:37 PM

#fire | ഓടുന്നതിനിടെ ലംബോർഗിനി കാർ കത്തി നശിച്ചു

വാഹനത്തിന്റെ സുരക്ഷയിൽ ആശങ്ക പ്രകടിപ്പിച്ച് വ്യവസായി ഗൗതം സിങ്‍വാനിയ...

Read More >>
Top Stories