#arrest | നടപ്പിലെ ശൈലി വിനയായി, ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

#arrest | നടപ്പിലെ ശൈലി വിനയായി,  ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
Dec 6, 2024 04:18 PM | By Susmitha Surendran

കൊൽക്കത്ത: (truevisionnews.com)ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ . യുവാവിനെ പിടികൂടാൻ പൊലീസിനെ സഹായിച്ചത് നടപ്പിലെ ശൈലിയാണ് .

കഴിഞ്ഞ വെള്ളിയാഴ്ച കൊൽക്കത്തിയിൽ പിഞ്ചുകുഞ്ഞിനെ ബലാത്സംഗം ചെയ്ത് കടന്ന് കളഞ്ഞ യുവാവിനെ കണ്ടെത്താൻ പൊലീസ് ആശ്രയിച്ചത് സിസിടിവിയെ ആയിരുന്നു.

എങ്കിലും രാത്രിയിലെ ദൃശ്യങ്ങളിൽ നിന്ന് പ്രതിയെ തിരിച്ചറിയുന്നതിൽ വെല്ലുവിളി നേരിട്ടതിന് പിന്നാലെയാണ് അക്രമി നടക്കുന്നതിന്റെ പാറ്റേണിലൂടെ പൊലീസ് 34കാരനെ അറസ്റ്റ് ചെയ്തത്.

ജാർഗാമിലെ ഗോപിബല്ലാവൂരിലെ ഒരു റിസോർട്ടിൽ നിന്നാണ് രാജീബ് ഘോഷ് എന്ന 34കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. ശുചീകരണ തൊഴിലാളിയാണ് ഇയാൾ. വെള്ളിയാഴ്ച ഫുട്പാത്തിൽ പിഞ്ചുകുഞ്ഞിന്റെ കരച്ചിൽ കേട്ടെത്തിയ നാട്ടുകാർ സ്ഥലത്ത് നിന്ന് ഓടിമറയുന്ന യുവാവിനെ കണ്ടിരുന്നു.

വിവരം നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുമ്പോഴാണ് സമീപ സ്ഥലത്ത് നിന്ന് കുട്ടിയെ കാണാതായതിന് പിന്നാലെ രക്ഷിതാക്കൾ പരാതിയുമായി സ്റ്റേഷനിലെത്തിയ വിവരം അറിയുന്നത്. പരിക്കേറ്റ കുഞ്ഞിനെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ഇവിടെ വച്ച് നടന്ന പരിശോധനയിലാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായും സ്വകാര്യ ഭാഗങ്ങളിൽ അടക്കം മുറിവേറ്റതായും വ്യക്തമായത്. പിന്നാലെ നടന്ന അന്വേഷണത്തിൽ പൊലീസ് മേഖലയിലെ സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയെങ്കിലും അക്രമിയെ തിരിച്ചറിയുന്നത് ഏറെക്കുറെ അസാധ്യമായി വരികയായിരുന്നു. ഇതോടെയാണ് ഒരാൾ നടക്കുന്ന രീതിയിലെ പാറ്റേൺ പൊലീസ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠിക്കുന്നത്.

കുട്ടിയെ ഫുട്പാത്തിൽ ഉപേക്ഷിച്ച് പോകുന്ന ഇയാൾ നടക്കുന്ന രീതിവച്ച് നടന്ന അന്വേഷണത്തിൽ ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ വീടിന് മുന്നിലൂടെ ഇയാൾ 9 തവണ നടന്ന് പോയതായി വ്യക്തമായിരുന്നു.

ഇതോടെ പൊലീസ് സിസിടിവി ഫൂട്ടേജുമായി മേഖലയിലെ എല്ലാ വീടുകളിലും എത്തി ആളുകളെ കണ്ടു. 110 ലേറെ ആളുകളിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് ചില നിർണായക വിവരം ലഭിക്കുന്നത്.

ഇയാൾ നടക്കുന്നതിനിടയിലെ മുടന്ത് മൂലം മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായ പാറ്റേണിലായിരുന്നു യുവാവ് നടന്നിരുന്നത്. സമീപ മേഖലയിലെ സ്റ്റേഷനുകളിലെല്ലാം തന്നെ ഇത് സംബന്ധിയായ വിവരവും പൊലീസ് നൽകിയതോടെ യുവാവിലേക്ക് പൊലീസ് എത്തിയത്.

#young #man #arrested #sexually #abusing #seven #month #old #baby

Next TV

Related Stories
#death | ബാ​ഡ്മി​ന്റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ 20-കാരൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

Jan 17, 2025 09:04 AM

#death | ബാ​ഡ്മി​ന്റ​ൺ ക​ളി​ക്കു​ന്ന​തി​നി​ടെ 20-കാരൻ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

അ​ത്താ​വ​ർ ഐ​വ​റി ട​വ​റി​ൽ താ​മ​സി​ക്കു​ന്ന അ​ഡൂ​ർ സ്വ​ദേ​ശി ഷ​രീ​ഫി​ന്റെ മ​ക​ൻ ഷ​ഹീ​മാ​ണ് (20)...

Read More >>
#Suicide | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; സ്വയം തീകൊളുത്തി ജീവനൊടുക്കി യുവതി

Jan 16, 2025 10:40 PM

#Suicide | സ്വകാര്യദൃശ്യങ്ങൾ കാണിച്ച് അമ്മാവനും അമ്മായിയും ഭീഷണിപ്പെടുത്തി; സ്വയം തീകൊളുത്തി ജീവനൊടുക്കി യുവതി

കഴിഞ്ഞ ആറുവര്‍ഷമായി മകള്‍ അമ്മാവനും അമ്മായിക്കും ഒപ്പമാണ് താമസിച്ചിരുന്നത് എന്ന് യുവതിയുടെ അമ്മ...

Read More >>
#Arrest | ഖുർആന്‍റെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച്  പോസ്റ്റ്; യുവാവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

Jan 16, 2025 10:13 PM

#Arrest | ഖുർആന്‍റെ മോർഫ് ചെയ്ത ചിത്രത്തിനൊപ്പം മുസ്ലിം സമുദായത്തെ അധിക്ഷേപിച്ച് പോസ്റ്റ്; യുവാവിനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു

ഇയാൾ നിരന്തരം മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗങ്ങളും ഇസ്ലാമിനെയും പ്രവാചകനെയും അപകീർത്തിപ്പെടുത്തുന്ന കുറിപ്പുകളും...

Read More >>
#Arrest | വീട്ടിലിരുന്ന് പഠിച്ചില്ല; പ്രകോപിതനായ പിതാവ്‍ മകനെ കഴുത്ത് ഞെരിച്ച് കൊന്നു

Jan 16, 2025 09:35 PM

#Arrest | വീട്ടിലിരുന്ന് പഠിച്ചില്ല; പ്രകോപിതനായ പിതാവ്‍ മകനെ കഴുത്ത് ഞെരിച്ച് കൊന്നു

സംഭവത്തിൽ പിതാവ് വിജയ് ഗണേഷ് ഭണ്ഡാൽക്കറെ പോലീസ് അറസ്റ്റ്...

Read More >>
#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

Jan 16, 2025 05:33 PM

#brutallybeaten | പതിനാറുകാരിയെ ഒളിച്ചോടാൻ സഹായിച്ചെന്ന് ആരോപിച്ച് യുവതിക്ക് ക്രൂരമർദ്ദനം

മര്‍ദനത്തിനിരയായ സ്‌ത്രീയുടെ പരാതിയിൽ പെൺകുട്ടിയുടെ മാതാപിതാക്കൾക്കും ബന്ധുക്കൾക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് കിയ സ്റ്റേഷൻ...

Read More >>
Top Stories