#accident | വീഴ്ച്ചയില്‍ തലയിടിച്ചു , ഉത്സവത്തില്‍ പങ്കെടുക്കാനായി അമ്മവീട്ടില്‍ എത്തിയത് മരണത്തിലേക്ക്, ദ്രുപത്തിന്റെ മൃതദേഹം സംസ്‌കരിച്ചു

#accident | വീഴ്ച്ചയില്‍ തലയിടിച്ചു , ഉത്സവത്തില്‍ പങ്കെടുക്കാനായി അമ്മവീട്ടില്‍ എത്തിയത് മരണത്തിലേക്ക്, ദ്രുപത്തിന്റെ  മൃതദേഹം സംസ്‌കരിച്ചു
Dec 6, 2024 02:58 PM | By Susmitha Surendran

സുല്‍ത്താന്‍ ബത്തേരി: (truevisionnews.com) മുത്തച്ഛനൊപ്പം റോഡ് മുറിച്ച് കടക്കുകയായിരുന്ന മൂന്നുവയസുകാരന്‍ ബൈക്കിടിച്ച് മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .

നായ്ക്കെട്ടി നിരപ്പം മറുകര രഹീഷ് - അഞ്ജന ദമ്പതികളുടെ മകന്‍ ദ്രുപത് ആണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പതരയോടെ ബീനാച്ചിയിലായിരുന്നു അപകടം.

ഇവിടെയുള്ള ഉത്സവത്തില്‍ പങ്കെടുക്കാനായി ദ്രുപതിന്റെ അമ്മവീട്ടില്‍ എത്തിയതായിരുന്നു. ബീനാച്ചിയിലെ കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി അഞ്ജനയുടെ പിതാവ് മോഹന്‍ദാസ് ദ്രുപതിനെയെടുത്ത് റോഡ് മുറിച്ച് കടക്കുന്നതിനിടെ മീനങ്ങാടി ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു വീണു. വീഴ്ച്ചയില്‍ തലയിടിച്ച കുഞ്ഞിനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മോഹന്‍ദാസിന് നിസാര പരുക്കേറ്റു. ബീനാച്ചി ക്ഷേത്രത്തിലെ മണ്ഡലകാല പൂജ ചടങ്ങുകള്‍ക്ക് കുടുംബസമേതം എത്തിയതായിരുന്നു ഇവര്‍.

ദീക്ഷിത് ആണ് ദ്രുപതിന്റെ സഹോദരന്‍. ബത്തേരി താലൂക്ക് ആശുപത്രിയിലെ പോസ്റ്റുമാര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയ മൃതദേഹം നായ്‌ക്കെട്ടി നിരപ്പത്തെ വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.

#More #details #about #death #three #year #old #boy #who #crossing #road #with #his #grandfather #hit #bike.

Next TV

Related Stories
#rabiesdog | പ്രസാദത്തിൽ പേപ്പട്ടി കടിച്ച പശുവിന്റെ പാൽ അടങ്ങിയതായി സംശയം; 110 പേർക്ക് കുത്തിവെപ്പ്

Jan 20, 2025 11:53 AM

#rabiesdog | പ്രസാദത്തിൽ പേപ്പട്ടി കടിച്ച പശുവിന്റെ പാൽ അടങ്ങിയതായി സംശയം; 110 പേർക്ക് കുത്തിവെപ്പ്

പ്രസാദം കഴിച്ചവരുടെ എണ്ണം ആയിരത്തിൽ അധികം വരുമെന്നാണ്...

Read More >>
#sharonmurdercase | 'മരണക്കിടക്കയിലും ഗ്രീഷ്മയെ സ്നേഹിച്ചു, ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോൺ 11 ദിവസം ആശുപത്രിയിൽ കിടന്നു' -  വിധിന്യായത്തില്‍ കോടതി

Jan 20, 2025 11:49 AM

#sharonmurdercase | 'മരണക്കിടക്കയിലും ഗ്രീഷ്മയെ സ്നേഹിച്ചു, ഒരു തുള്ളി വെള്ളം ഇറക്കാനാകാതെ ഷാരോൺ 11 ദിവസം ആശുപത്രിയിൽ കിടന്നു' - വിധിന്യായത്തില്‍ കോടതി

പ്രകോപനം ഒന്നുമില്ലാതെയാണ് കൊല നടത്തിയത്. ഷാരോൺ അടിച്ചു എന്ന ഗ്രീഷ്മയുടെ വാദം തെറ്റാണെന്നും കോടതി...

Read More >>
#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്;  പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

Jan 20, 2025 11:37 AM

#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും...

Read More >>
#AFPI | എ.എഫ്.പി.ഐ ഒൻപതാമത് കേരള സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ നടന്നു

Jan 20, 2025 11:14 AM

#AFPI | എ.എഫ്.പി.ഐ ഒൻപതാമത് കേരള സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ നടന്നു

കുടുംബ ഡോക്ടർ സംവിധാനത്തിൻ്റെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ പങ്കിട്ട അദ്ദേഹം ആധുനിക വൈദ്യശാസ്ത്ര ശാഖയിൽ കുടുംബഡോക്ടറുടെ ആനുകാലിക പ്രാധാന്യം...

Read More >>
Top Stories

Entertainment News