തിരുവനന്തപുരം: ( www.truevisionnews.com ) ബംഗാൾ ഉൾകടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത.
ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി നിലവിൽ സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി നാളെയോടെ ന്യൂന മർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
തുടർന്നു ഡിസംബർ 12ഓടെ ശ്രീലങ്ക, തമിഴ്നാട് തീരത്തിനു സമീപം എത്തിച്ചേരാൻ സാധ്യതയുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ശ്രീലങ്ക, തമിഴ്നാട് സമീപം എത്തിച്ചേർന്നാൽ നിലവിലെ സൂചന വെച്ച് ഡിസംബർ 11നോ 12നോ ശേഷം കേരളത്തിൽ വീണ്ടും മഴ വർധിക്കാൻ സാധ്യതയുണ്ട്.
#Keralarains #again #Lowpressure #likely #Bay #Bengal #MeteorologicalDepartment #warns