ദില്ലി: ( www.truevisionnews.com ) ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെ പി സി സി പുനസംഘടനക്ക് മുൻപ് തീരുമാനം വരും.
കെ പി സി സി ജനറൽ സെക്രട്ടറി സ്ഥാനത്തിൽ ധാരണയായെന്നാണ് സൂചന.
തീരുമാനം വൈകരുതെന്നും, സജീവ പ്രവർത്തനത്തിൽ ഇറങ്ങണമെന്നും സന്ദീപ് നേതൃത്വത്തെ അറിയിച്ചു.
പാര്‍ട്ടി ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം സന്ദീപ് വാര്യര്‍ പറഞ്ഞു.
സംസ്ഥാന നേതൃത്വത്തിന് സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടയാളല്ല താനെന്നും തെരഞ്ഞെടുപ്പ് ജയം നേതൃത്വത്തിനുള്ള അംഗീകാരമാണെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ഏകാധിപത്യ അന്തരീക്ഷത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കെത്തിയതിന്‍റെ ആശ്വാസത്തിലാണ് താനെന്നും സന്ദീപ് വാര്യര്‍ പറഞ്ഞു.
ദില്ലിയിലെത്തിയ സന്ദീപ് വാര്യര്‍ എഐസിസി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍, കേരളത്തിന്‍റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദീപ ദാസ്മുന്‍ഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി
#SandeepWarrier #may #GeneralSecretary #KPCC #decision #may #reorganization #KPCC