ബംഗളൂരു: ( www.truevisionnews.com ) കളിക്കുന്നതിനിടെ ഇരുമ്പുഗേറ്റ് ദേഹത്തുവീണ് ആറു വയസ്സുകാരൻ മരിച്ചു. ഉത്തര കന്നട അങ്കോളയിലാണ് അപകടം.
കനസഗഡെ സ്വദേശി അജാൻ ഷെയ്ഖ് ആണ് മരിച്ചത്. ഉർദു മീഡിയം സ്കൂളിലെ വിദ്യാർഥിയാണ്. വീട്ടുമുറ്റത്ത് വൈകീട്ട് കൂട്ടുകാരനോടൊപ്പം കളിക്കുന്നതിനിടെ ലോക്ക് തകർന്ന് ഗേറ്റ് നിലംപതിക്കുകയായിരുന്നു.
ഉടൻ കുട്ടിയെ അങ്കോളയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
#Six #year #old #dies #after #falling #off #iron #gate #while #playing