#founddead | ക്ഷേത്രത്തിൽ ദർശനത്തിന് പോകാനായി ഇറങ്ങി, പിന്നീട് കാണാതായ വൃദ്ധയുടെ മൃതദേഹം പമ്പാ നദിയിൽ കണ്ടെത്തി

#founddead | ക്ഷേത്രത്തിൽ ദർശനത്തിന് പോകാനായി ഇറങ്ങി, പിന്നീട് കാണാതായ വൃദ്ധയുടെ മൃതദേഹം പമ്പാ നദിയിൽ കണ്ടെത്തി
Dec 5, 2024 09:56 PM | By VIPIN P V

മാന്നാർ: ( www.truevisionnews.com ) കാണാതായ വൃദ്ധയുടെ മൃതദേഹം പമ്പാ നദിയിൽനിന്നും കണ്ടെത്തി.

പന്തളം പെരുമ്പുളിക്കൽ ശ്രീനിലയം വീട്ടിൽ ശാന്ത പി നായരുടെ (75) മൃതദേഹമാണ് മാന്നാർ പാവുക്കര കൂര്യത്ത് കടവിന് പടിഞ്ഞാറ് മണലി കടവിൽ നിന്നും ഇന്ന് ഉച്ചക്ക് 2 മണിയോടെ കണ്ടെത്തിയത്.

ഓച്ചിറ ക്ഷേത്രത്തിൽ ദർശനത്തിന് പോകുന്നതിനായി ബുധനാഴ്ച രാവിലെ വീട്ടിൽ നിന്നും പുറപ്പെട്ട ഇവരെ വൈകിയിട്ടും കാണാത്തതിനെ തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതിന്റെ അന്വേഷണം നടക്കുന്നതിനിടയിലാണ് പമ്പാ നദിയിലൂടെ ഒഴുകിയെത്തിയ മൃതദേഹം മാന്നാർ പാവുക്കര മണലി കടവിൽ മുളയിൽ കുരുങ്ങിയ നിലയിൽ കാണപ്പെട്ടത്.

മാവേലിക്കരയിൽ നിന്നെത്തിയ അഗ്നിശമനസേന മൃതദേഹം കരയ്ക്കടുപ്പിച്ചു.

മാന്നാർ പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. തുടർന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്.

#Descended #visit #temple #body #missing #old #woman #later #found #Pampariver

Next TV

Related Stories
#accident |  നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

Jan 20, 2025 10:22 AM

#accident | നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലും വീട്ടുമതിലിലും ഇടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം

പരിക്കേറ്റ വിമലിനെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും ഡിബിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലും...

Read More >>
#arrest | നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി എടച്ചേരി പൊലീസിന്റെ പിടിയിൽ

Jan 20, 2025 10:20 AM

#arrest | നികുതി വെട്ടിച്ച് ഡീസല്‍ കടത്ത്; ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതി എടച്ചേരി പൊലീസിന്റെ പിടിയിൽ

അമിത വേഗതയിൽ എത്തിയ വാഹനം ജിഎസ്ടി ഉദ്യോഗസ്ഥരുടെ വാഹനത്തിൽ ഇടിപ്പിച്ച് ഓടിച്ച്...

Read More >>
#subaidamurder |  സുബൈദ കൊലക്കേസ്;  വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

Jan 20, 2025 10:06 AM

#subaidamurder | സുബൈദ കൊലക്കേസ്; വാക്കത്തിയുമായി എത്തി, കൃത്യം നടത്തി രക്തത്തില്‍ കുളിച്ച് ആഷിഖ്; സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന്

നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ സുബൈദ നിലത്ത് കിടന്ന് പിടയുകയായിരുന്നു. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#GopanSwamy  |  നെയ്യാറ്റിൻകര ഗോപൻ്റെ മരണം; ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നു, പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത്

Jan 20, 2025 10:02 AM

#GopanSwamy | നെയ്യാറ്റിൻകര ഗോപൻ്റെ മരണം; ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നു, പോസ്റ്റു മോർട്ടം റിപ്പോർട്ട് പുറത്ത്

ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു....

Read More >>
#accident | രാത്രിയിൽ റോഡരികിൽ വീണു കിടന്ന നിലയിൽ; ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

Jan 20, 2025 08:46 AM

#accident | രാത്രിയിൽ റോഡരികിൽ വീണു കിടന്ന നിലയിൽ; ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു

അതുവഴി എത്തിയ വാഹനത്തിൽ ഉണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു....

Read More >>
Top Stories

Entertainment News