ഇടുക്കി: (truevisionnews.com) ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു.
കരിമണ്ണൂർ സ്വദേശി കമ്പിപാലം കൈപ്പിള്ളി സാജുവാണ് മരിച്ചത്. ഇന്ന് വൈകിട്ടായിരുന്നു അപകടം.
കമ്പിപ്പാലം ക്ലബ്ബിന് മുമ്പിൽ നക്ഷത്രം തൂക്കുന്നതിനിടെയാണ് വൈദ്യുതാഘാതമേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സാജുവിന്റെ ജീവൻ രക്ഷിക്കാനായില്ല.
#young #man #died #electrocution #hanging #star #front #club.