#vishnudeath | യുവാവ് ഭാര്യവീട്ടിൽ മർദ്ദനമേറ്റ് മരിച്ച സംഭവം; പ്രതികളെ റിമാൻഡ് ചെയ്തു

#vishnudeath | യുവാവ് ഭാര്യവീട്ടിൽ മർദ്ദനമേറ്റ് മരിച്ച സംഭവം; പ്രതികളെ റിമാൻഡ് ചെയ്തു
Dec 5, 2024 08:32 PM | By Susmitha Surendran

ഹരിപ്പാട്: (truevisionnews.com) ഭാര്യവീട്ടിൽവെച്ച് ആറാട്ടുപുഴ പെരുമ്പള്ളി പുത്തൻപറമ്പിൽ വിഷ്ണു (34) മർദ്ദനമേറ്റു മരിച്ച കേസിലെ പ്രതികളെ റിമാൻഡു ചെയ്തു.

വിഷ്ണുവിന്റെ ഭാര്യ ആറാട്ടുപുഴ തറയിൽക്കടവ് തണ്ടാശ്ശേരിൽ വീട്ടിൽ ആതിര (31) , പിതൃസഹോദരങ്ങളായ തണ്ടാശ്ശേരിൽ ബാബുരാജ് (55), പദ്മൻ (53), പൊടിമോൻ (51) എന്നിവരെയാണ് ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡു ചെയ്തത്.

യുവാവിന്‍റെ ഭാര്യ ആതിരയെ കൊട്ടാരക്കര സബ് ജയിലേക്കും മറ്റുള്ളവരെ മാവേലിക്കര സബ് ജയിലേക്കുമാണ് അയച്ചത്.

തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി പത്തുമണിയോടെയാണ് വിഷ്ണുവിനെ മർദ്ദിച്ചു കൊലപ്പെടുത്തിയത്. ഒന്നര വർഷത്തിലേറെയായി വിഷ്ണുവും ആതിരയും പിണങ്ങി കഴിയുകയാണ്. ഇവർക്ക് ആറ് വയസ്സുളള കുട്ടിയുണ്ട്.

അവധി ദിവസങ്ങളിൽ വിഷ്ണു കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരും. ഇങ്ങനെ കൊണ്ടുവന്ന കുട്ടിയെ തിരികെവിടാനെത്തിയപ്പോഴാണ് വിഷ്ണുവും ആതിരയും തമ്മിൽ വഴക്കുണ്ടാകുകയും തുടർന്ന് ആതിരയും ബന്ധുക്കളും ചേർന്ന് മർദ്ദിക്കുകയും ചെയ്തത്. തലയ്ക്കടിയേറ്റ് അബോധാവസ്ഥയിലായ വിഷ്ണുവിനെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

#incident #young #man #beaten #death #his #wife's #house #accused #remanded

Next TV

Related Stories
#fire | വെള്ളായണിയിൽ ജ്യൂസ് കടയിൽ തീപിടുത്തം; ജീവനക്കാരന് ഗുരുതര പൊള്ളൽ

Dec 24, 2024 05:34 PM

#fire | വെള്ളായണിയിൽ ജ്യൂസ് കടയിൽ തീപിടുത്തം; ജീവനക്കാരന് ഗുരുതര പൊള്ളൽ

തീപിടുത്തത്തിൽ കടയ്ക്ക് അഞ്ച് ലക്ഷത്തിനടുത്ത് നാശനഷ്ടമുണ്ടായെന്നാണ്...

Read More >>
#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Dec 24, 2024 04:52 PM

#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

സ്ത്രീകളടക്കം പരിക്കേറ്റ യാത്രക്കാരെ ആശുപത്രികളിൽ...

Read More >>
#CyberFraudCase | 'സൈബർ തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ'; നാലരക്കോടി രൂപ തട്ടിയ മുഖ്യപ്രതി പൊലീസ് പിടിയിൽ

Dec 24, 2024 04:14 PM

#CyberFraudCase | 'സൈബർ തട്ടിപ്പ് കേസുകളിലെ മാസ്റ്റർ ബ്രെയിൻ'; നാലരക്കോടി രൂപ തട്ടിയ മുഖ്യപ്രതി പൊലീസ് പിടിയിൽ

ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈബര്‍ തട്ടിപ്പ് റാക്കറ്റിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍...

Read More >>
#VShivankutty |  കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ല - വി. ശിവൻകുട്ടി

Dec 24, 2024 04:09 PM

#VShivankutty | കുട്ടികളെ പരീക്ഷയിൽ തോൽപ്പിക്കുക എന്നത് കേരള സർക്കാരിന്റെ നയമല്ല - വി. ശിവൻകുട്ടി

2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം...

Read More >>
#Shanojmurdercase | വടിവാൾ ഉപയോഗിച്ച് വെട്ടി; ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്

Dec 24, 2024 04:04 PM

#Shanojmurdercase | വടിവാൾ ഉപയോഗിച്ച് വെട്ടി; ആലപ്പുഴ ഷനോജ് വധക്കേസിൽ ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്

ഒന്നാംപ്രതി പ്രശാന്തും രണ്ടാം പ്രതി പൊടിയനും അച്ഛനും മകനുമാണ്. ഇവരുടെ അയൽവാസിയായിരുന്നു കൊല്ലപ്പെട്ട...

Read More >>
Top Stories