ആലപ്പുഴ: (truevisionnews.com) കളര്‍കോട് വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു .
എടത്വ സ്വദേശി ആൽവിൻ ( 20 ) ആണ് മരിച്ചത് . തലച്ചോറിനും ആന്തരിക അവയവങ്ങൾക്കും ഗുരുതരമായി പരിക്കേറ്റിരുന്നു .
എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായത്.
അപകടത്തിൽ അഞ്ച് എംബിബിഎസ് വിദ്യാർഥികൾ മരിച്ചിരുന്നു. ആലപ്പുഴ മെഡിക്കൽ കോളജിലെ വിദ്യാർഥികളാണ് മരിച്ചത്. ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, പാലക്കാട് സ്വദേശി ശ്രീദേവ്, കണ്ണൂർ മാട്ടൂൽ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ആയുഷ് രാജ്, ദേവാനന്ദ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
#kalarkode #accident #student #under #treatment #died #taking #death #toll #six