കോപ്പലം : (truevisionnews.com) കോപ്പാലത്ത് വീട്ടിലെ സ്വീകരണമുറിയിലിരുന്ന് ടിവി കാണുകയായിരുന്ന 70കാരിയുടെ സ്വർണമാല തട്ടിപ്പറിക്കാൻ ശ്രമം . യുവാവ് പിടിയിൽ.
വെസ്റ്റ് ബംഗാൾ സ്വദേശി രൺദീപ് സർക്കാരിനെയാണ് (28) ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. ഉച്ചയ്ക്ക് വീട്ടിലെ സ്വീകരണമുറിയിലിരുന്ന് ടി.വി. കാണുന്നതിനിടെ കോപ്പാലത്തെ 'ദേവീകൃപ'യിൽ ജാനുവിൻ്റെ മാലയാണ് മോഷ്ടിക്കാൻ ശ്രമിച്ചത് .
യുവാവ് കഴുത്തിൽ പിടിച്ച ഉടനെ ജാനു ബഹളം വെച്ചതോടെ വീട്ടിലുള്ളവരും അയൽവാസികളും ഓടിയെത്തി ഇയാളെ പിടികൂടി ന്യൂമാഹി പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
#young #man #arrested #trying #defraud #70year #old #woman's #gold #necklace #she #watching #TV #Thalassery