#Heavyrain | അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

#Heavyrain | അതിതീവ്ര മഴ തുടരുന്നു; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
Dec 3, 2024 06:07 AM | By VIPIN P V

കോട്ടയം: (www.truevisionnews.com) സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഒരു ജില്ലയിൽ ദുരിതാശ്വാസ കൃാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.

കാസര്‍കോട്, മലപ്പുറം, തൃശ്ശൂര്‍, ആലപ്പുഴ എന്നീ ജില്ലയിലെ സ്കൂളുകൾക്കാണ് ഇന്ന് സമ്പൂർണ അവധി പ്രഖ്യാപിച്ചത്.

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം കളക്ടറുടെ അറിയിപ്പ്

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും സ്ഥാപനങ്ങൾക്കും ഡിസംബർ 3 ന് (ചൊവ്വാഴ്ച ) അവധി പ്രഖ്യാപിച്ചു.

മലപ്പുറം ജില്ലാ കളക്ടറുടെ അറിയിപ്പ്

മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി. ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു.

മദ്രസകൾ, അങ്കണവാടികൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവക്കെല്ലാം അവധി ബാധകമാണ്. പരീക്ഷകൾ മുൻനിശ്ചയ പ്രകാരം നടക്കും.

ആലപ്പുഴ ജില്ലാ കളക്ടറുടെ അറിയിപ്പ്

ആലപ്പുഴ ജില്ലയിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിനാലും ജലനിരപ്പ് ഉയരുന്നതിനാലും കുട്ടികളുടെ സുരക്ഷ മുൻനിർത്തി ഇന്ന് ( ചൊവ്വാഴ്ച ) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, ട്യൂഷൻ സെന്ററുകൾക്കും, അംഗനവാടികൾക്കും അവധി നൽകി ജില്ലാ കളക്ടർ.

മുൻ നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾക്ക് മാറ്റമില്ല.

തൃശ്ശൂർ ജില്ലാ കളക്ടറുടെ അറിയിപ്പ്

തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് (ഡിസംബര്‍ 3) വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു.

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ട സാഹചര്യത്തില്‍ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായാണ് ജില്ലയിലെ അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചത്.

മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യൂകള്‍ക്കും മാറ്റമുണ്ടായിരിക്കുന്നതല്ല. റവന്യൂ ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷല്‍ സ്‌കൂളുകള്‍ക്ക് അവധി ബാധകമല്ല.

കാസർകോട് ജില്ലാ കളക്ടറുടെ അറിയിപ്പ്

കനത്ത മഴ പെയ്യുമെന്ന് മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കാസർകോട് ജില്ലയിൽ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ഇന്ന് ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കളക്ടർ ഇമ്പശേഖർ അവധി പ്രഖ്യാപിച്ചത്.

ട്യൂഷൻ സെന്‍ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

#Heavyrain #continues #Today #holiday #educational #institutions #four #districts

Next TV

Related Stories
#AKBalan | 'ആരിഫ് മുഹമ്മദ് ഖാന് ദീർഘായുസും നല്ല ബുദ്ധിയും ഉണ്ടാകട്ടെ; കേരളത്തിലേത് പോലെ ബിഹാറിലും ചെയ്യട്ടെ' - എ കെ ബാലൻ

Dec 25, 2024 01:20 PM

#AKBalan | 'ആരിഫ് മുഹമ്മദ് ഖാന് ദീർഘായുസും നല്ല ബുദ്ധിയും ഉണ്ടാകട്ടെ; കേരളത്തിലേത് പോലെ ബിഹാറിലും ചെയ്യട്ടെ' - എ കെ ബാലൻ

2015ൽ ഗോവ മന്ത്രിസഭ പുനസംഘടനയിൽ ആർലെകർ വനം വകുപ്പ് മന്ത്രിയായി. 2021ലാണ് ഹിമാചൽ പ്രദേശിലെ ഗവർണറായി...

Read More >>
#waspattack |   കടന്നൽ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ

Dec 25, 2024 01:09 PM

#waspattack | കടന്നൽ ആക്രമണം; വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളടക്കം 11 പേർ ആശുപത്രിയിൽ

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികൾക്കും ഇവരെ രക്ഷപ്പെടുത്താനെത്തിയവർക്കുമാണ്...

Read More >>
#ARREST | യു​വ​തി​യു​ടെ പ​ഠ​ന​ചെ​ല​വ് വ​ഹി​ക്കാ​മെ​ന്ന് ഏ​റ്റ​ശേ​ഷം പീ​ഡ​നം; യു​വാ​വ്​ അ​റ​സ്റ്റി​ൽ

Dec 25, 2024 12:54 PM

#ARREST | യു​വ​തി​യു​ടെ പ​ഠ​ന​ചെ​ല​വ് വ​ഹി​ക്കാ​മെ​ന്ന് ഏ​റ്റ​ശേ​ഷം പീ​ഡ​നം; യു​വാ​വ്​ അ​റ​സ്റ്റി​ൽ

യു​വ​തി​യി​ൽ​നി​ന്ന്​ ഒ​രു ല​ക്ഷ​ത്തോ​ളം രൂ​പ വാ​ങ്ങി​യ​ശേ​ഷം പി​ൻ​വാ​ങ്ങു​ക​യാ​ണ്...

Read More >>
#paintingworker | പെയിന്റിങ് തൊഴിലാളികൾ തമ്മിൽ തർക്കം; കമ്പിവടി കൊണ്ട് അടിയേറ്റയാൾ മരിച്ചു

Dec 25, 2024 12:37 PM

#paintingworker | പെയിന്റിങ് തൊഴിലാളികൾ തമ്മിൽ തർക്കം; കമ്പിവടി കൊണ്ട് അടിയേറ്റയാൾ മരിച്ചു

പെയിന്റിങ് തൊഴിലാളികൾ തമ്മിലുണ്ടായ തർക്കത്തിനിടെയാണ്...

Read More >>
#Panthirankavcase | പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് മുന്നില്‍, പരാതി നല്‍കി

Dec 25, 2024 12:23 PM

#Panthirankavcase | പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; യുവതി വീണ്ടും വനിതാ കമ്മീഷന് മുന്നില്‍, പരാതി നല്‍കി

തലയ്ക്കുള്‍പ്പെടെ പരിക്കേറ്റ യുവതിയെ രാഹുലും അമ്മയും ചേര്‍ന്നാണ് ആശുപത്രിയില്‍...

Read More >>
Top Stories










GCC News






Entertainment News