#Heavyrain | അതിതീവ്ര മഴ; കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്

#Heavyrain | അതിതീവ്ര മഴ; കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, രണ്ട് ജില്ലകളിൽ റെഡ് അലർട്ട്
Dec 1, 2024 10:29 PM | By VIPIN P V

തിരുവനന്തപുരം : (www.truevisionnews.com) മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. എറണാകുളം, ഇടുക്കി, തൃശ്ശുർ ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരും.

മധ്യ തെക്കൻ കേരളത്തിലെ മലയോരമേഖകളിൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകി. ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യത.

നാളെ 4 ജില്ലകളിൽ റെഡ് അലർട്ടാണ്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഡിസംബർ രണ്ടിന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള (24 മണിക്കൂറിൽ 204.4mm യിൽ കൂടുതൽ) സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ഈരാറ്റുപേട്ട-വാഗമൺ റോഡിൽ രാത്രികാലയാത്രക്ക് നിരോധനം ഏർപ്പെടുത്തി.

കോട്ടയം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ വാഗമൺ ഇല്ലിക്കൽ കല്ല്, മാർമല അരുവി, ഇല വീഴാ പൂഞ്ചിറ എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും നിരോധിച്ചു. ഡിസംബർ നാലുവരെയാണ് നിരോധനം.

മഴ ശക്തമായ സാഹചര്യത്തിൽ സംസ്ഥാനത്ത് 2 ജില്ലകളിൽ അവധി പ്രഖ്യാപിച്ചു. വയനാട്, പത്തനംതിട്ട ജില്ലകളിലാണ് നാളെ അവധി.

അതിശക്തമായ മഴയുടെ സാഹചര്യത്തിൽ കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.

#Heavyrain #change #rain #warning #Kerala #redalert #two #districts #holiday #educationalinstitutions

Next TV

Related Stories
#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്;  പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

Jan 20, 2025 11:37 AM

#Sharonmurdercase | പാറശ്ശാല ഷാരോണ്‍ വധക്കേസ്; പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ

ശിക്ഷാവിധി കേള്‍ക്കാൻ ഷാരോണിന്‍റെ മാതാപിതാക്കളും സഹോദരനും...

Read More >>
#AFPI | എ.എഫ്.പി.ഐ ഒൻപതാമത് കേരള സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ നടന്നു

Jan 20, 2025 11:14 AM

#AFPI | എ.എഫ്.പി.ഐ ഒൻപതാമത് കേരള സംസ്ഥാന സമ്മേളനം തലശ്ശേരിയിൽ നടന്നു

കുടുംബ ഡോക്ടർ സംവിധാനത്തിൻ്റെ ഗൃഹാതുരത്വം പേറുന്ന ഓർമ്മകൾ പങ്കിട്ട അദ്ദേഹം ആധുനിക വൈദ്യശാസ്ത്ര ശാഖയിൽ കുടുംബഡോക്ടറുടെ ആനുകാലിക പ്രാധാന്യം...

Read More >>
#schoolbusfire | കുട്ടികളെ കയറ്റി വരുന്നതിനിടെ ബസിൻ്റെ മുൻവശത്ത് നിന്ന് തീയും പുകയും; സ്കൂൾ ബസ് പൂർണമായും കത്തിനശിച്ചു

Jan 20, 2025 10:57 AM

#schoolbusfire | കുട്ടികളെ കയറ്റി വരുന്നതിനിടെ ബസിൻ്റെ മുൻവശത്ത് നിന്ന് തീയും പുകയും; സ്കൂൾ ബസ് പൂർണമായും കത്തിനശിച്ചു

സ്കൂൾ കുട്ടികളെ കയറ്റി വരുന്നതിനിടെ കല്ലൂർക്കാട് നീറാംമ്പുഴ കവലയ്ക്ക് സമീപമാണ് ബസ്...

Read More >>
#suicideattampt | കണ്ണൂരിൽ കുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ

Jan 20, 2025 10:47 AM

#suicideattampt | കണ്ണൂരിൽ കുഞ്ഞിനെ തലയ്ക്കടിച്ച് കടലിൽ എറിഞ്ഞു കൊന്ന സംഭവം, പ്രതിയായ അമ്മ വിഷംകഴിച്ച നിലയിൽ

കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് മുറിയെടുത്തതിനുശേഷമാണ് ആത്മഹത്യ ശ്രമം...

Read More >>
Top Stories

Entertainment News