Dec 1, 2024 09:28 PM

കണ്ണൂര്‍: (www.truevisionnews.com) ജി സുധാകരന്‍റെ പാതി മനസ്സ് ബിജെപിക്കൊപ്പമാണെന്ന് ബിജെപി നേതാവ് അഡ്വ. ബി ഗോപാലകൃഷ്ണൻ.

ജി സുധാകരനെ അദ്ദേഹത്തിന്‍റെ വീട്ടിൽ കാണാൻ പോയ ആളാണ് താൻ. ജി സുധാകരനെ ഷാളിട്ട് താൻ സ്വീകരിച്ചു.

തന്നെ ജി സുധാകരൻ വീടിനു മുന്നിലെ ഗേറ്റിൽ വന്നാണ് സ്വീകരിച്ച്‌ അകത്തു കൊണ്ടുപോയത്. ആ സ്വീകരണം ബിജെപിയോടുള്ള സ്വീകരണം ആയിരുന്നു.

മനസ്സുകൊണ്ട് ബിജെപിയുടെ അംഗത്വം സ്വീകരിച്ച ആളാണ് ജി സുധാകരനെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി അവധാനത കാണിച്ചില്ലായിരുന്നെങ്കിൽ ഇ പി ജയരാജൻ ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്തെ ബിജെപി ഗവർണറായേനെ.

ഇ പി ജയരാജൻ പരിപ്പുവടയും കട്ടൻ ചായയുമായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടാവുമായിരുന്നില്ലെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

#GSudhakaran #took #leadership #BJP #mind #BGopalakrishnan #claim

Next TV

Top Stories










Entertainment News