വയനാട് : (truevisionnews.com) ഓരോ പഞ്ചായത്തിലും റവന്യൂ വകുപ്പ് നൽകിയ അരിയുടെ കണക്കുകൾ ഉണ്ടെന്ന് മന്ത്രി കെ രാജൻ. റവന്യൂ വകുപ്പ് വിതരണം ചെയ്ത അരിയിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല.
മേപ്പാടിക്കൊപ്പം അരി വിതരണം ചെയ്ത മറ്റു പഞ്ചായത്തുകളിൽ ഒരു പ്രശ്നവുമില്ല. 2
മാസം മുമ്പ് കിട്ടിയ ഭക്ഷ്യ വസ്തുക്കളിലാണ് പ്രശ്‌നമെന്നാണ് പുതിയ വാദം, എന്തുകൊണ്ട് രണ്ട് മാസമായിട്ടും ഈ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തില്ല? തിരഞ്ഞെടുപ്പ് വരാൻ കാത്തുവെച്ചതാണോവെന്നും മന്ത്രി ചോദിച്ചു.
‘ഇത് മോശമാണ്. സെപ്റ്റംബറിൽ നൽകിയ ഭക്ഷ്യ വസ്തുക്കൾ മറ്റിടങ്ങളിൽ വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ട്.
പ്രിയങ്കയുടെയും രാഹുലിന്റെയും മുഖം പതിപ്പിച്ച കിറ്റുകൾ എങ്ങനെ വന്നു. മേപ്പാടി ദുരന്ത ബാധിതരെ ഇനിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്.
ഏതെങ്കിലും ഏജൻസികൾ നൽകിയ ഭക്ഷ്യ വസ്തുക്കൾ ആണെങ്കിൽ എന്ത് കൊണ്ട് ഇതുവരെയും വിതരണം ചെയ്തില്ല.
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ വിവാദം കെട്ടടങ്ങുമെന്നാണ് കരുതുന്നത്. വിഷയത്തിൽ ഡിഎംഒയോട് കളക്ടർ വിശദീകരണം തേടിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
#Why #these #food #items #not #distributed #two #months #waiting #election #KRajan