#CPIMprotest | ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം, ടൗണിൽ ​ഗതാ​ഗതം സ്തംഭിച്ചു

#CPIMprotest | ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് സിപിഐഎം പ്രതിഷേധം, ടൗണിൽ ​ഗതാ​ഗതം സ്തംഭിച്ചു
Nov 9, 2024 01:16 PM | By VIPIN P V

വയനാട്: (truevisionnews.com)മേപ്പാടിയിൽ സിപിഐഎം പ്രതിഷേധം. ഭക്ഷ്യവിഷബാധയിൽ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിച്ചു.

പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. മേപ്പാടി ടൗണിൽ ​ഗതാ​ഗതം സ്തംഭിച്ചു.

ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇരുമു‍ന്നണികളും ഭക്ഷ്യകിറ്റ് വിവാദം രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നുണ്ട്. കിറ്റ് നൽകിയത് റവന്യൂ വകുപ്പെന്നാണ് കോൺ​ഗ്രസ് ഉന്നയിക്കുന്നത്.

എന്നാൽ പഞ്ചായത്ത് നൽകിയ കിറ്റാണെന്നാണ് എൽഡിഎഫ് ഉയർത്തുന്ന വാദം. ആരോപണ പ്രത്യാരോപണങ്ങളിലേക്ക് കടന്നിരിക്കുകയാണ് എഡിഎഫും എൽഡിഎഫും. ഇതിനിടെയാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചൂരൽ മല- മുണ്ടക്കൈ ദുരന്ത ബാധിതരായ 7 ഉം 10 ഉം വയസ്സുള്ള കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ദുരിതബാധിതർക്കായി നൽകിയിരുന്ന ഭക്ഷ്യകിറ്റിലെ സോയാബീൻ കഴിച്ചിട്ടാണ് കുട്ടികൾക്ക് ഛർദിയും വയറിളക്കവും അനുഭവപ്പെട്ടത് എന്നാണ് ആരോപണം.

നിലവിൽ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

#Foodpoisoning #CPIMprotest #blocked #road #Meppadi #traffic #town #stalled

Next TV

Related Stories
#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

Dec 26, 2024 03:58 PM

#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

ജനുവരിയിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണ കാമ്പയിൻ വിശദീകരിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ് മാസ്റ്റർ...

Read More >>
#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

Dec 26, 2024 03:37 PM

#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി...

Read More >>
#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 03:14 PM

#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ്...

Read More >>
#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

Dec 26, 2024 02:00 PM

#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

തനിക്ക് ഒരുപാട് പിന്തുണ നൽകിയ ആളാണ് എം ടിയെന്നും തന്നെ അനിയനെ പോലെ സനേഹിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി...

Read More >>
#Honeybeeattck  |  തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Dec 26, 2024 01:57 PM

#Honeybeeattck | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
Top Stories

Entertainment News