Nov 3, 2024 07:06 AM

വയനാട്: (truevisionnews.com)മൂന്നാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാഗാന്ധി ഇന്ന് വയനാട്ടിലെത്തും. രാവിലെ പതിനൊന്ന് മണിക്ക് മാനന്തവാടി ഗാന്ധിപാർക്കിൽ നടക്കുന്ന പൊതുയോഗത്തിൽ പ്രിയങ്കയ്ക്കൊപ്പം രാഹുൽഗാന്ധിയും പങ്കെടുക്കും.

ഉച്ചയ്ക്ക് രണ്ടരയ്ക്ക് മലപ്പുറം അരീക്കോട് നടക്കുന്ന പൊതുയോഗത്തിൽ രാഹുൽഗാന്ധി സംസാരിക്കും. രണ്ടരയ്ക്ക് വയനാട് കോറോത്തും, തുടർന്ന് തരിയോടും പ്രിയങ്കാഗാന്ധിയെത്തും.

നാളെ സുൽത്താൻബത്തേരി, പുൽപള്ളി, പാടിച്ചിറ, മുട്ടിൽ, വൈത്തിരി എന്നിവിടങ്ങളിലെ യുഡിഎഫ് പൊതുയോഗങ്ങളിലും പ്രിയങ്ക പങ്കെടുക്കും.

ഏഴാംതിയതി വരെ പ്രിയങ്ക മണ്ഡലത്തിലുണ്ടാകുമെന്നാണ് നേതാക്കൾ അറിയിച്ചു.

എൽഡിഎഫ് സ്ഥാനാർഥി സത്യൻമൊകേരി ഇന്ന് നിലമ്പൂർ മണ്ഡലത്തിലും എൻഡിഎ സ്ഥാനാർത്ഥി നവ്യ ഹരിദാസ് കൽപറ്റ മണ്ഡലത്തിലുമാണ് പര്യടനം നടത്തുന്നത്.




#PriyankaGandhi #visit #Wayanad #today #election #campaign #remain #constituency #till #Thursday

Next TV

Top Stories










Entertainment News