#RazakPaleri |ആരോഗ്യ മേഖലയിലെ വീഴ്ചകൾ: ഒന്നാം പ്രതി സർക്കാരും ആരോഗ്യവകുപ്പുമെന്ന് വെൽഫെയർ പാർട്ടി

#RazakPaleri  |ആരോഗ്യ മേഖലയിലെ വീഴ്ചകൾ: ഒന്നാം പ്രതി സർക്കാരും ആരോഗ്യവകുപ്പുമെന്ന് വെൽഫെയർ പാർട്ടി
May 23, 2024 06:16 AM | By Aparna NV

തിരുവനന്തപുരം: (truevisionnews.com) സാധാരണ മനുഷ്യർ കൂടുതൽ അവലംബിക്കുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങളമായി ബന്ധപ്പെട്ട് ഉയരുന്ന പരാതികളിൽ ഒന്നാം പ്രതി സർക്കാരും ആരോഗ്യ വകുപ്പുമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.

സംസ്ഥാനത്തെ ആരോഗ്യ മേഖല കുത്തഴിഞ്ഞിരിക്കുന്നു. നാഥനില്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്. ഇത് ആശങ്ക ഉളവാക്കുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതര വീഴ്ചയാണ്.

നാല് വയസ്സുള്ള കുട്ടിക്ക് കൈ വിരലിന് പകരം നാവിൽ ശസ്ത്രക്രിയ നടത്തിയത് ഒരാഴ്ച മുമ്പാണ്. കഴിഞ്ഞ ആഴ്ചയിലാകട്ടെ അതേ മെഡിക്കൽ കോളേജിൽ കാലിൽ ഇടേണ്ട കമ്പി കയ്യിൽ ഇട്ടതായി രോഗിയും ബന്ധുക്കളും പരാതിപ്പെട്ടു.

ഒരു സംഭവം ഉണ്ടായിട്ടും അതാവർത്തിക്കാതിരിക്കാനാവശ്യമായ കാര്യങ്ങൾ ചെയ്യാത്ത സർക്കാരും ആരോഗ്യ വകുപ്പുമാണ് ഇതിലെ മുഖ്യപ്രതി . ശസ്ത്രക്രിയക്ക് ശേഷം വയറ്റിൽ കത്രിക കുടുങ്ങി ജീവിതം ദുരിത പൂർണ്ണമായ ഹർഷിനയ്ക്ക് ഇന്നും നീതി ലഭിച്ചിട്ടില്ല.

ശസ്ത്രക്രിയ കഴിഞ്ഞ സ്ത്രീയെ പീഡിപ്പിച്ച ജീവനക്കാരന് സംരക്ഷണം കൊടുക്കുകയും അയാൾക്കെതിരെ മൊഴി നല്കിയ സീനിയർ നഴ്സിങ് ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുകയുമാണ് ആരോഗ്യ വകുപ്പ് ചെയ്തത്. ഹൈകോടതിയിൽ പോയാണ് സ്ഥല മാറ്റം റദ്ദാക്കിയത്.

ഇത്തരം സംഭവങ്ങൾ എല്ലാം വിരൽ ചൂണ്ടുന്നത് സർക്കാറിന്റെ നിരുത്തരവാദ സമീപനത്തെയും ധിക്കാരപൂർവമായ മനോഗതിയെയുമാണ്. മെഡിക്കൽ നെഗ്ലിജെൻസുമായി ബന്ധപ്പെട്ട കേസുകളിൽ സ്വീകരിക്കേണ്ട മാർഗനിർദ്ദേശങ്ങളുമായി ബന്ധപ്പെട്ട സർക്കുലർ അവസാനമായി അപ്ഡേറ്റ് ചെയ്തത് വർഷങ്ങൾക്ക് മുമ്പാണ്.

രോഗികളെ സംരക്ഷിക്കേണ്ടവർ തന്നെ വേട്ടക്കാരാകുന്ന അവസ്ഥ ഒരു ജനാധിപത്യ സർക്കാരിന്റെ പരാജയമാണ്.കാലാനുസൃതമായ മാറ്റങ്ങൾ ആരോഗ്യ മേഖലയിൽ ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഏറെ ജനങ്ങൾ ആശ്രയിക്കുന്ന കോഴിക്കോട് മെഡിക്കൽ കോളേജിൽ ആവശ്യത്തിന് ആരോഗ്യ പ്രവർത്തകർ ലഭ്യമല്ല .

മഞ്ചേരി മെഡിക്കൽ കോളേജിലും ആവശ്യമായ സൗകര്യങ്ങൾ ഇല്ല. മലബാർ മേഖലയിൽ കൂടുതൽ മികച്ച ആരോഗ്യ സ്ഥാപനങ്ങൾ ജനങ്ങൾ കാലങ്ങളായി ഉന്നയിക്കുന്ന ന്യായമായ ആവശ്യമാണ് ഈ ആവശ്യത്തെ ഇടത് സർക്കാർ അവഗണിക്കുകയാണ്.

ഇത്തരം ഗുരുതര സംഭവങ്ങളുടെ പശ്ചാത്തലത്തിലെങ്കിലും വീഴ്ചകൾ ആവർത്തിക്കാതിരിക്കാനും ജനങ്ങൾക്ക് ഏറ്റവും മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പുവരുത്താനും സർക്കാർ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

#Failures #health #sector #welfare #party #says #that #first #defendant #government #and #health #department

Next TV

Related Stories
#buildingcollapsed | കനത്ത മഴ: അത്തോളിയിൽ ജീർണിച്ച ഇരുനില കെട്ടിടം നിലം പൊത്തി; സ്‌കൂട്ടർ യാത്രികന് പരിക്ക്

Jun 22, 2024 03:47 PM

#buildingcollapsed | കനത്ത മഴ: അത്തോളിയിൽ ജീർണിച്ച ഇരുനില കെട്ടിടം നിലം പൊത്തി; സ്‌കൂട്ടർ യാത്രികന് പരിക്ക്

കെട്ടിടാവശിഷ്ടങ്ങൾ റോഡിലേക്ക് വീണ് സ്കൂട്ടർ യാത്രികന്...

Read More >>
#Complaint | ബിരിയാണിയില്‍ പുഴുവിനെ കണ്ടതായി പരാതി; ജനറല്‍ ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടി

Jun 22, 2024 03:30 PM

#Complaint | ബിരിയാണിയില്‍ പുഴുവിനെ കണ്ടതായി പരാതി; ജനറല്‍ ആശുപത്രി കാന്റീന്‍ അടച്ചുപൂട്ടി

ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലാതെയായിരുന്നു പ്രവർത്തനമെന്നും കാന്റീൻ അടച്ചു പൂട്ടിയതായും പഞ്ചായത്ത്‌ അധികൃതർ...

Read More >>
#CongressLeaders | പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത വിവാദം; നാല് കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

Jun 22, 2024 03:05 PM

#CongressLeaders | പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത വിവാദം; നാല് കോൺ​ഗ്രസ് നേതാക്കളെ പുറത്താക്കി

പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതോടെയാണ്...

Read More >>
#financialfraudcase |ഡീപ് ഫെയ്ക്ക് സാമ്പത്തികത്തട്ടിപ്പിലെ 5 പ്രതികളും അറസ്റ്റിൽ; ചരിത്രംകുറിച്ച് 'കോഴിക്കോട് സ്ക്വാഡ്'

Jun 22, 2024 02:51 PM

#financialfraudcase |ഡീപ് ഫെയ്ക്ക് സാമ്പത്തികത്തട്ടിപ്പിലെ 5 പ്രതികളും അറസ്റ്റിൽ; ചരിത്രംകുറിച്ച് 'കോഴിക്കോട് സ്ക്വാഡ്'

സാമൂഹികമാധ്യമങ്ങളിൽനിന്ന് മുതിർന്നപൗരരുടെ വിവരങ്ങളെടുത്ത് നിർമിതബുദ്ധിയുടെ സഹായത്തോടെ...

Read More >>
#arrest | കൈ കഴുകാൻ വെള്ളം നൽകിയില്ല;  അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

Jun 22, 2024 02:30 PM

#arrest | കൈ കഴുകാൻ വെള്ളം നൽകിയില്ല; അമ്മയുടെ കൈ തല്ലിയൊടിച്ച മകൻ അറസ്റ്റിൽ

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ പ്രതിയിൽ നിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു....

Read More >>
#rain | വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത, മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട്; ഏഴ്  ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Jun 22, 2024 02:25 PM

#rain | വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത, മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട്; ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്....

Read More >>
Top Stories