#Birdflu|പക്ഷിപ്പനി: അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്

#Birdflu|പക്ഷിപ്പനി: അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട്
Apr 21, 2024 05:29 PM | By Meghababu

തിരുവനന്തപുരം: (Truevisionnews.com)ആലപ്പുഴയിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പശ്‌ചാത്തലത്തിൽ, കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്‌നാട് .

ചെക്പോസ്റ്റുകളിൽ കോഴി, താറാവ് എന്നിവയുടെ ഇറച്ചികളോ മുട്ടകളോ കൊണ്ടുവരുന്ന വാഹനങ്ങൾ തിരിച്ചയ്ക്കാനാണ് നിർദേശം. കേരള അതിർത്തിയിലെ 12 ചെക് പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു.

വെറ്ററിനറി ഡോക്ടർ, ഇൻസ്പെക്ടർ അടക്കം അഞ്ച് പേരാണ് സംഘത്തിൽ ഉണ്ടാവുക.ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി ചിഞ്ചുറാണി നേരത്തെ വ്യക്തമാക്കിയിരുന്നു.

ആലപ്പുഴ ജില്ലയിലെ ചെറുതന, എടത്വ എന്നീ പഞ്ചായത്തുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. രോഗ ബാധിത പ്രദേശത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള സ്ഥലത്തുള്ള മുഴുവന്‍ താറാവുകളെയും കൊന്നു.

17,480 താറാവുകളെയാണ് കൊന്നത്. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്കുള്ള നിരോധനം ഏപ്രിൽ 26 വരെ തുടരും.അടിയന്തര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്.

പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങളും അസ്വാഭാവിക ലക്ഷണങ്ങളും നിരീക്ഷണ വിധേയമാക്കാന്‍ എല്ലാ മൃഗാശുപത്രികളിലേയും വെറ്ററിനറി സര്‍ജന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പൊതുജനങ്ങള്‍ മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നേരത്തെ മന്ത്രി ആവശ്യപ്പെട്ടിരുന്നു.

#Birdflu #TamilNadu #tightens #border #checks

Next TV

Related Stories
#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

Dec 26, 2024 03:58 PM

#WelfareParty | സംഘ്പരിവാറിന്റെ രാഷ്ട്രീയത്തിന് സിപിഎം വളം വെക്കുന്നു - വെൽഫെയർ പാർട്ടി

ജനുവരിയിൽ നടക്കുന്ന പ്രവർത്തന ഫണ്ട് ശേഖരണ കാമ്പയിൻ വിശദീകരിച്ചു കൊണ്ട് ജില്ലാ സെക്രട്ടറി കെ.എം.എ ഹമീദ് മാസ്റ്റർ...

Read More >>
#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

Dec 26, 2024 03:37 PM

#frescued | നാല് വയസുകാരൻ വെള്ളച്ചാട്ടത്തിലേയ്ക്ക് വീണു; രക്ഷകനായി ലൈഫ് ​ഗാർഡ്, അപകടം അവധി ദിനത്തിൽ കുടുംബത്തിനൊപ്പം എത്തിയപ്പോൾ

അവധി ദിനത്തിൽ വെള്ളച്ചാട്ടം കാണാനെത്തിയ ഒതായി സ്വദേശികളായ കുടുംബത്തോടൊപ്പമാണ് കുട്ടി...

Read More >>
#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

Dec 26, 2024 03:14 PM

#liquorsale | 'കുടിച്ച്' പൊളിച്ച് ക്രിസ്മസും; റെക്കോർഡ് മദ്യ വിൽപ്പന; രണ്ട് ദിവസങ്ങളിലായി വിറ്റത് 152 കോടിയുടെ മദ്യം

ഈ വര്‍ഷം ഡിസംബര്‍ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയര്‍ഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യമാണ്...

Read More >>
#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

Dec 26, 2024 02:00 PM

#Mtvasudevannair | ഈശ്വരൻ പോലും പൂർണനല്ലായെന്നാണ് പറയാറ്, പക്ഷെ എം ടി എന്നാൽ പൂർണതയാണ്' -ശ്രീകുമാരൻ തമ്പി

തനിക്ക് ഒരുപാട് പിന്തുണ നൽകിയ ആളാണ് എം ടിയെന്നും തന്നെ അനിയനെ പോലെ സനേഹിച്ചിരുന്നുവെന്നും ശ്രീകുമാരൻ തമ്പി...

Read More >>
#Honeybeeattck  |  തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

Dec 26, 2024 01:57 PM

#Honeybeeattck | തേനീച്ചയുടെ കുത്തേറ്റ് വളയത്ത് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്

ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...

Read More >>
Top Stories

Entertainment News