#hospitalised | ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നർ ഉപയോ​ഗിച്ചു; രക്തം തുപ്പി അഞ്ചുപേർ, രണ്ടു പേർ ​ഗുരുതരാവസ്ഥയിൽ

#hospitalised | ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നർ ഉപയോ​ഗിച്ചു; രക്തം തുപ്പി അഞ്ചുപേർ, രണ്ടു പേർ ​ഗുരുതരാവസ്ഥയിൽ
Mar 5, 2024 09:11 AM | By VIPIN P V

ദില്ലി: (truevisionnews.com) ഭക്ഷണം കഴിച്ചതിന് ശേഷം മൗത്ത് ഫ്രഷ്‌നർ ഉപയോ​ഗിച്ച അഞ്ചുപേർക്ക് വായിൽ പൊള്ളലേറ്റതായി റിപ്പോർട്ട്. ദില്ലിയിലെ ​ഗുരു​ഗ്രാമിലാണ് സംഭവം. ഗുരുഗ്രാമിലെ ഒരു കഫേയിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ഇവർ മൗത്ത് ഫ്രഷ്നർ ഉപയോ​ഗിക്കുകയായിരുന്നു.

മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ചതിനെ തുടർന്ന് വായിൽ നിന്ന് രക്തം വരികയും പൊള്ളലേൽക്കുകയും ചെയ്തു. വായിൽ പൊള്ളലേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ ആരോ​ഗ്യനില ​ഗുരുതരമാണെന്നാണ് വി‌വരം.

ഗുരുഗ്രാമിലെ കഫേയിലെത്തിയ അങ്കിത് കുമാറിനും ഭാര്യയ്ക്കും സുഹൃത്തുക്കൾക്കുമാണ് പൊള്ളലേറ്റത്. മൗത്ത് ഫ്രഷനർ ഉപയോ​ഗിച്ച അഞ്ച് പേർ വേദനയോടെയും അസ്വസ്ഥതയോടെയും നിലവിളിക്കുകയും കരയുകയും ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പൊള്ളലേറ്റ ഒരാളുടെ വായിൽ ഐസ് ഇടുന്നതും പിന്നീട് ഛർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മൗത്ത് ഫ്രഷ്നറിൽ അവർ എന്താണ് കലർത്തിയതെന്ന് ഞങ്ങൾക്ക് അറിയില്ല. ഇവിടെ എല്ലാവരും ഛർദ്ദിക്കുകയാണെന്ന് അങ്കിത് കുമാർ പ്രതികരിച്ചു.

നാവിൽ മുറിവുകളും വായയിൽ പൊള്ളലേറ്റിട്ടുമുണ്ട്. എന്ത് തരം ആസിഡാണ് അവർ ഞങ്ങൾക്ക് നൽകിയതെന്ന് അറിയില്ലെന്നും അങ്കിത് കുമാർ പറയുന്നു. സംഭവത്തിൽ പരിക്കേറ്റവർ പൊലീസിൽ പരാതി നൽകി.

മൗത്ത് ഫ്രഷ്‌നറിൻ്റെ പാക്കറ്റ് ഡോക്ടറെ കാണിച്ചുവെന്നും ഡോക്ടർ ഞെട്ടിക്കുന്ന കാര്യങ്ങളാണ് പറഞ്ഞതെന്നും അങ്കിത് കുാമർ വ്യക്തമാക്കുന്നു. മൗത്ത് ഫ്രഷ്നർ മരണത്തിലേക്ക് വരെ നയിച്ചേക്കാവുന്ന ആസിഡ് ചേർത്താണ് നിർമ്മിച്ചതെന്നും വ്യക്തമാക്കി.

മൗത്ത് ഫ്രഷ്നർ ഉപയോ​ഗിച്ച് വായ പൊള്ളിയപ്പോൾ വെള്ളം കൊണ്ടുപോലും ഒന്നിനും കഴിഞ്ഞില്ലെന്നും ഡോക്ടർ പറയുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

#Use #mouth #freshener #after #eating; #Five #people #spat #blood, #two #serious #condition

Next TV

Related Stories
#sexualassault | അധിക ക്ലാസുകൾ നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി സഹോദരിമാരെ ബലാത്സംഗം ചെയ്തു; കോച്ചിംഗ് സെന്‍റർ അധ്യാപകൻ പിടിയിൽ

Dec 9, 2024 09:27 AM

#sexualassault | അധിക ക്ലാസുകൾ നൽകാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി സഹോദരിമാരെ ബലാത്സംഗം ചെയ്തു; കോച്ചിംഗ് സെന്‍റർ അധ്യാപകൻ പിടിയിൽ

പോക്‌സോ നിയമം ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരമാണ് അധ്യാപകനെതിരെ...

Read More >>
#suicide | ജീവിതം അവസാനിപ്പിക്കുകയാണ്, സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചത്തിന് പിന്നാലെ പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

Dec 9, 2024 07:45 AM

#suicide | ജീവിതം അവസാനിപ്പിക്കുകയാണ്, സുഹൃത്തുക്കൾക്ക് സന്ദേശം അയച്ചത്തിന് പിന്നാലെ പത്താം ക്ലാസുകാരന്‍ ജീവനൊടുക്കി

അർദ്ധവാർഷിക പരീക്ഷകളിൽ ലഭിച്ച മാര്‍ക്കുകളില്‍ സോമിൽ രാജ് സന്തുഷ്ടനായിരുന്നില്ലെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞതായി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍...

Read More >>
#arrest | സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മുൻ കാമുകിയിൽ നിന്ന് കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ

Dec 8, 2024 10:01 PM

#arrest | സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണി; മുൻ കാമുകിയിൽ നിന്ന് കോടികൾ തട്ടിയ യുവാവ് അറസ്റ്റിൽ

പണത്തിന് പുറമെ കാറുകൾ, വാച്ചുകൾ, സൂപ്പർ ബൈക്കുകൾ ടീഷർട്ടുകൾ എന്നിവയും യുവതിയോട് ഇയാൾ...

Read More >>
#founddead | കഴുത്തിൽ പാടുകൾ, യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

Dec 8, 2024 09:54 PM

#founddead | കഴുത്തിൽ പാടുകൾ, യുവ എഞ്ചിനീയർ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

കഴുത്തിൽ നേരിയ പാടുകൾ ഉണ്ടായിരുന്നു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും...

Read More >>
#Arrest | അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ

Dec 8, 2024 09:51 PM

#Arrest | അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതി അറസ്റ്റിൽ

വനമേഖലയിൽവെച്ച് കുട്ടിയുടെ പിതാവും അയൽവാസികളും ചേർന്ന് പ്രതിയെ...

Read More >>
Top Stories