#arrest | ലോഡ്ജിൽ മുറിയെടുത്ത് എം ഡി എം എ വിൽപന നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

#arrest |  ലോഡ്ജിൽ മുറിയെടുത്ത് എം ഡി എം എ വിൽപന നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ
Feb 24, 2024 11:10 PM | By Athira V

ആലപ്പുഴ: www.truevisionnews.com ഡാണാപ്പടിയിലെ ലോഡ്ജിൽ മുറിയെടുത്ത് എം ഡി എം എ വിൽപന നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. കണ്ടല്ലൂർ പട്ടോളി മാർക്കറ്റ് പടണത്തറ വടക്കതിൽ നിതിൻ (28) ആണ് ഹരിപ്പാട് പൊലീസിന്റെ പിടിയിലായത്.

രണ്ട് വർഷമായി ഇതര സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി. പൊലീസ് കണ്ടുപിടിക്കാതിരിക്കാൻ സിം കാർഡ്, ഫോൺ എന്നിവ മാറിമാറി ഉപയോഗിക്കുകയായിരുന്നു.

ഇടയ്ക്കിടെ നാട്ടിൽ വന്നു പോയിരുന്ന ഇയാളെ കനകക്കുന്ന് ഭാഗത്ത് വച്ചാണ് പിടികൂടിയത്. പ്രതിയും സഹോദരനും ഒരേ രൂപസാദൃശ്യമായതിനാൽ തിരിച്ചറിയുക പ്രയാസമാണ്. ഇത് മുതലെടുത്ത് പ്രതി സഹോദരന്റെ വേഷത്തിലും വന്നുപോയിരുന്നു. പിടികൂടിയപ്പോഴും ഇയാൾ സഹോദരനാണെന്ന രീതിയിൽ അഭിനയിച്ചതായി പൊലീസ് പറഞ്ഞു.

ശാസ്ത്രീയ അന്വേഷണത്തിന് ഒടുവിൽ പ്രതിയെ ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ വലിയ മയക്കുമരുന്ന് മാഫിയയാണ് പിടിയിലായത്. കേസിൽ 20 പ്രതികളാണ് ആകെയുള്ളത്. 16 പ്രതികൾ ഇതുവരെ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ മാവേലിക്കര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

#narcotics #mafia #man #caught #haripad #after #two #years

Next TV

Related Stories
#Accident | രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവ്, ആളുകൾ ബഹളം വെച്ചതോടെ അപകടം തിരിച്ചറിഞ്ഞു, ദാരുണാന്ത്യം

Dec 6, 2024 04:08 PM

#Accident | രണ്ടു ബസുകൾക്കിടയിൽപ്പെട്ട് ഞെരുങ്ങി യുവാവ്, ആളുകൾ ബഹളം വെച്ചതോടെ അപകടം തിരിച്ചറിഞ്ഞു, ദാരുണാന്ത്യം

ഇതോടെ ഉല്ലാസ് രണ്ട് ബസുകൾക്കിടയിൽ പെട്ട് ഞെരുങ്ങുകയായിരുന്നു. ആളുകൾ ബഹളം വെച്ചതോടെയാണ് അപകടം...

Read More >>
#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

Dec 6, 2024 03:22 PM

#kalarcodeaccident | കളർകോട് അപകടം; വാഹന ഉടമയ്ക്കെതിരെ കേസെടുത്തു, മോട്ടോര്‍ വാഹന വകുപ്പ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും

ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി എതിരെ വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ഇടിച്ചു...

Read More >>
Top Stories