#suicide |ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ

 #suicide |ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ
Feb 22, 2024 05:42 PM | By Susmitha Surendran

കൊല്ലം:  (truevisionnews.com)   കൊല്ലം കണ്ണനല്ലൂരിൽ പൊലീസുകാരൻ ആത്മഹത്യ ചെയ്തു. ചാത്തന്നൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ ഷാഹുൽ ഹമീദ് (51) ആണ് മരിച്ചത്.

കണ്ണനല്ലൂർ ചേരിക്കോണം സ്വദേശിയാണ് ഷാഹുൽ ഹമീദ്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

സംസ്ഥാന പൊലീസിൽ അഞ്ച് വര്‍ഷത്തിനിടെ 69 പേർ ആത്മഹത്യ ചെയ്തതെന്നാണ് 2023 ല്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. 2019 ജനുവരി മുതൽ 2023 സെപ്തംബര്‍ വരെ 69 പേരാണ് കേരള പൊലീസ് സേനയില്‍ ആത്മഹത്യ ചെയ്തത്.

ഇതിൽ 32 പേര്‍ സിവിൽ പൊലീസ് ഓഫീസർമാരാണ്. 16 സീനിയർ സിവിൽ പൊലിസ് ഓഫീസർമാരും 8 ഗ്രേഡ് എസ്ഐമാരും ഒരു എസ്എച്ച്ഒയും ആത്മഹത്യ ചെയ്തിട്ടുണ്ട്.

2019ൽ 18 പേർ ആത്മഹത്യ ചെയ്തപ്പോള്‍ 2020ൽ 10 ഉം, 2021 ൽ എട്ടും പേരാണ് ആത്മഹത്യ ചെയ്തത്. ജോലി സമ്മര്‍ദ്ദത്തിന് ഒപ്പം കുടുംബ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് കാരണമാകുന്നുണ്ടെന്നായിരുന്നു പൊലീസ് തയ്യാറാക്കിയ റിപ്പോർട്ടിലെ കണ്ടെത്തൽ.

ജീവിതം പാതിവഴിക്ക് അവസാനിപ്പിക്കുന്ന പൊലീസുകാരുടെ എണ്ണം ഏറി വരുമ്പോഴും കൗൺസിലിംഗിന് തയ്യാറാക്കിയ പദ്ധതി പണമില്ലാത്ത കാരണം നിലച്ചുപോയിരുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. ആത്മഹത്യ ചെയ്യാനുള്ള ചിന്തകളുള്ളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

#policeman #committed #suicide #Kollam #Kannanlur.

Next TV

Related Stories
#arrest | ചുളുവിൽ കടത്താൻ ശ്രമം, ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

Dec 6, 2024 02:12 PM

#arrest | ചുളുവിൽ കടത്താൻ ശ്രമം, ബെവ്കോ ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ചയാൾ പിടിയിൽ

പരവൂർ ബെവ്കോ ഔട്ട്ലെറ്റിലെ മോഷണ ശ്രമത്തിനിടെ ഇയാൾ...

Read More >>
#dieselspread | കോഴിക്കോട് എലത്തൂരിലെ ഡീസൽ ചോർച്ച; ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കൽ നടപടികൾ തുടങ്ങി

Dec 6, 2024 02:05 PM

#dieselspread | കോഴിക്കോട് എലത്തൂരിലെ ഡീസൽ ചോർച്ച; ജലാശയങ്ങളിൽ വ്യാപിച്ച ഇന്ധനം നിർവീര്യമാക്കൽ നടപടികൾ തുടങ്ങി

ഹിന്ദുസ്ഥാന്‍ പെട്രോളിയം മാനേജ്മെൻ്റ് ബോംബെയിൽ നിന്ന് എത്തിച്ച കെമിക്കൽ ഉപയോഗിച്ചാണ് ജലാശയങ്ങളിൽ പടർന്നിട്ടുള്ള ഡീസൽ...

Read More >>
#arrest | കൊടും ക്രിമിനൽ; ഹൈക്കോടതി ജാമ്യം നിഷേധിച്ച വധശ്രമക്കേസ് പ്രതി ഒടുവിൽ അറസ്റ്റിൽ

Dec 6, 2024 01:41 PM

#arrest | കൊടും ക്രിമിനൽ; ഹൈക്കോടതി ജാമ്യം നിഷേധിച്ച വധശ്രമക്കേസ് പ്രതി ഒടുവിൽ അറസ്റ്റിൽ

വളയത്തെ കുനിയിൽ ഗിരീശൻ ( 51) നെയാണ് വളയം എസ്ഐ എം പി വിഷ്ണുവിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

Read More >>
#missingcase |പാലക്കാട് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി

Dec 6, 2024 01:38 PM

#missingcase |പാലക്കാട് കാണാതായ മൂന്ന് വിദ്യാർത്ഥിനികളെ ബസ് സ്റ്റാൻഡിൽ നിന്ന് കണ്ടെത്തി

വരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് ചെർപ്പുളശ്ശേരിയിലേക്ക്...

Read More >>
#licensesuspended | ബസ് സ്റ്റൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Dec 6, 2024 01:25 PM

#licensesuspended | ബസ് സ്റ്റൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവം; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

യാത്രക്കാർക്കുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുമളി സ്വദേശി വിഷ്ണുവിന്റെ ദേഹത്തേക്കാണ് ബസ്...

Read More >>
Top Stories