മാനന്തവാടി: (truevisionnews.com) വയനാട്ടിൽ പതിനാലുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ കർണാടക സ്വദേശിയായ യുവാവ് അറസ്റ്റിൽ.

കുട്ട, കെ ബേഡഗ, മത്തിക്കാടു എസ്റ്റേറ്റിൽ മണിവണ്ണനെയാണ് (21) മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
അമ്മയുടെ പ്രസവത്തിനു കൂട്ടിരിപ്പിനായി വയനാട് മെഡിക്കൽ കോളജിലെത്തിയതായിരുന്നു വിദ്യാർഥിയായ പെൺകുട്ടി.
ഭാര്യയുടെ പ്രസവവുമായി ബന്ധപ്പെട്ടാണ് മണിവണ്ണൻ മെഡിക്കൽ കോളജിൽ എത്തിയത്. ആശുപത്രിയിൽ വച്ച് മണിവണ്ണൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു.
2023 സെപ്റ്റംബറിലായിരുന്നു കേസിനാസ്‌പദമായ സംഭവം. പെൺകുട്ടി ഗർഭിണിയാണെന്ന വിവരം പുറത്തുവന്നതോടെയാണ് പൊലീസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്. പോക്സോ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തത്.
#incident #14yearold #girl #raped #became #pregnant #youth #arrested
