#murder | പേരക്കുട്ടിയുടെ വിവാഹാവശ്യത്തിനുള്ള പണം കൈവശം; കാണാതാകുന്നതിന് മുമ്പ് സൈനബയെ വിളിച്ചെന്ന് ഭർത്താവ്

#murder | പേരക്കുട്ടിയുടെ വിവാഹാവശ്യത്തിനുള്ള പണം കൈവശം; കാണാതാകുന്നതിന് മുമ്പ് സൈനബയെ വിളിച്ചെന്ന് ഭർത്താവ്
Nov 13, 2023 02:00 PM | By Susmitha Surendran

കോഴിക്കോട്: (truevisionnews.com)  കുറ്റിക്കാട്ടൂരില്‍ നിന്ന് കാണാതായ സൈനബയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാണാതാകുന്ന സമയത്ത് സൈനബയുടെ ശരീരത്തില്‍ പതിനേഴര പവന്‍ സ്വര്‍ണവും കൈവശം മൂന്നര ലക്ഷം രൂപയും ഉണ്ടായിരുന്നെന്ന് ഭര്‍ത്താവ് ജെയിംസ് എന്ന മുഹമ്മദ് അലി.

സൈനബ മരിച്ച വിവരം ജെയിംസ് അറിഞ്ഞിരുന്നില്ല. കാണാതാകുന്നതിന് മുമ്പ് സൈനബയുമായി ഫോണിൽ സംസാരിച്ചിരുന്നുവെന്നും ജെംയിസ് പറഞ്ഞു.

'എനിക്ക് സെക്യൂരിറ്റി ജോലിയാണ് ഏഴാം തീയതി രാവിലെ ഞാന്‍ ഡ്യൂട്ടിക്ക് പോയി. അന്ന് വൈകുന്നേരം അഞ്ച് മണിയോടെ ഫോണില്‍ സംസാരിച്ചിരുന്നു.

തുണി ഉണക്കാനിട്ടിട്ടുണ്ട് മഴ പെയ്യുന്നതിന് മുമ്പ് എടുത്തുവെക്കണം അതുകൊണ്ട് വീട്ടിലേക്ക് പോകുന്നു എന്നാണ് പറഞ്ഞത്. അതിനു ശേഷം വിളിക്കുമ്പോളെല്ലാം ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിറ്റേന്ന് രാവിലെ വീട്ടിലെത്തുമ്പോള്‍ വീട് പൂട്ടി കിടക്കുന്നു. 

ഹൗസ് ഓണറോട് ചോദിച്ചപ്പോള്‍ സൈനബ തലേന്ന് വീട്ടിലെത്തിയില്ലെന്നാണ് പറഞ്ഞത്. പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി. 

പേരക്കുട്ടിയുടെ വിവാഹ ആവശ്യത്തിനായി കരുതിയിരുന്ന പണമാണ്. വീട്ടില്‍നിന്ന് പോകുമ്പോള്‍ ആരെങ്കിലും കട്ടെടുത്താലോ എന്ന് കരുതിയാണ് പണം കയ്യില്‍ സൂക്ഷിച്ചത്.

വിവിധ ബാങ്കുകളുടെ പാസ് ബുക്കും നാലര ലക്ഷം രൂപയോളം പണം ഫിക്‌സഡ് ഡെപ്പോസിറ്റ് ചെയ്തതിന്റെ രേഖകളും കയ്യില്‍ ഉണ്ടായിരുന്നു', ജെയിംസ് പറഞ്ഞു.നവംബർ ഏഴിനാണ് സൈനബയെ കാണാതായത്. എട്ടാം തീയതി ബന്ധുക്കള്‍ കസബ സ്റ്റേഷനില്‍ പരാതി നല്‍കി. 

മിസ്സിങ് കേസില്‍ അന്വേഷണം നടത്തിവരുകയായിരുന്നു പോലീസ്. സൈനബയുടെ മൊബൈല്‍ ഫോണ്‍ രേഖകള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായ രീതിയില്‍ ഒരാളെ കണ്ടെത്തിയിരുന്നു.

മലപ്പുറം സ്വദേശിയായ 54-കാരനെ ചോദ്യം ചെയ്തപ്പോളാണ് സ്വര്‍ണത്തിന് വേണ്ടി സൈനബയെ കൂട്ടിക്കൊണ്ടു പോയി കാറില്‍വെച്ച് കഴുത്ത് ഞെരിച്ച് കൊന്നു എന്ന് മൊഴി നല്‍കിയത്.

#Possession #money #grandchild's #marriage #Husband #called #Zainaba #before #she #missing

Next TV

Related Stories
#MVGovindan | 'പ്രവർത്തനരംഗത്തെ പോരായ്മ'; ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

Dec 23, 2024 02:20 PM

#MVGovindan | 'പ്രവർത്തനരംഗത്തെ പോരായ്മ'; ഇപി ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റിയതിൽ വിശദീകരണവുമായി ഗോവിന്ദൻ

അതിനെതിരെ വലിയ പരാതികൾ പാർട്ടി നേതൃത്വത്തിന് കിട്ടിയിട്ടുണ്ട്. ഈ ലോഡ്ജ് നടക്കുന്നത് നല്ല രീതിയിൽ...

Read More >>
#complaint | സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

Dec 23, 2024 01:37 PM

#complaint | സ്‌കൂളിൽ സ്ഥാപിച്ച ക്രിസ്മസ് പുൽക്കൂട് തകർത്തതായി പരാതി

വെള്ളിയാഴ്ച്ചയാണ് ക്രിസ്‌മസ് ആഘോഷത്തിന്റെ ഭാഗമായി സ്‌കൂളിൽ പുൽക്കൂട്...

Read More >>
#Christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം; സൗഹൃദ കരോൾ സംഘടിപ്പിച്ചു

Dec 23, 2024 01:08 PM

#Christmascelebration | സ്കൂളിലെ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തിയതില്‍ വ്യാപക പ്രതിഷേധം; സൗഹൃദ കരോൾ സംഘടിപ്പിച്ചു

ബിജെപി പ്രവർത്തകർ ക്രിസ്മസ് ആഘോഷം തടസപ്പെടുത്തുമെന്ന് കരുതുന്നില്ലെന്ന് മുൻ കേന്ദ്ര മന്ത്രി വി.മുരളീധരനും...

Read More >>
#VellappillyNatesan | 'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

Dec 23, 2024 12:21 PM

#VellappillyNatesan | 'വി ഡി സതീശൻ അഹങ്കാരത്തിന്റെ ആൾരൂപം, 'തറ പറ' പറയുന്ന ബഹുമാനമില്ലാതെ സംസാരിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ്'

മുമ്പ് ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ സതീശൻ മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അത് മലർപ്പൊടിക്കാരന്റെ സ്വപ്‌നം മാത്രമാകും....

Read More >>
#arrest |  സംസ്കാര ചടങ്ങിൽ മദ്യലഹരിയിൽ അഴിഞ്ഞാടി, വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞു,  ആറംഗ സംഘം അറസ്റ്റിൽ

Dec 23, 2024 12:19 PM

#arrest | സംസ്കാര ചടങ്ങിൽ മദ്യലഹരിയിൽ അഴിഞ്ഞാടി, വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞു, ആറംഗ സംഘം അറസ്റ്റിൽ

ഗ​താ​ഗ​തം ത​ട​ഞ്ഞും വീ​ടു​ക​ൾ​ക്കു​നേ​രെ ക​ല്ലെ​റി​ഞ്ഞും ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ചു....

Read More >>
Top Stories

Entertainment News